Saturday , January 29 2022
Breaking News

Entertainment News

നടന്‍ ബാലയും ഗായിക അമൃത സുരേഷും വഴിപിരിയുന്നു

കൊച്ചി: തെന്നിന്ത്യന്‍ നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. നേരത്തേ നല്‍കിയ വിവാഹമോചന ഹരജിയുടെ തുടര്‍നടപടിക്ക് ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്. ഒരുവര്‍ഷം മുമ്പ് കുടുംബ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത്.

Read More »

ഭയം നിറഞ്ഞ കണ്ണുകളുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രം ‘ഒപ്പ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഭയം നിറഞ്ഞ കണ്ണുകളോടൊപ്പം നില്‍ക്കുന്ന മോഹന്‍ലാലും മീനാക്ഷിയുമാണ് പോസ്റ്ററിലുള്ളത്. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്റര്‍ പുറത്തു വന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. സമുദ്രക്കനി, നെടുമുടി വേണു വിമലാ രാമന്‍, അനുശ്രീ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു …

Read More »

താരപ്പൊലിമയില്‍ ശില്‍പ്പക്ക് മാംഗല്യം

കാഞ്ഞങ്ങാട്: സീരിയല്‍-സിനിമാ താരവും ടെലിവിഷന്‍ അവതാരകയുമായ ശില്‍പ്പ ബാലന് ഡോ. വിഷ്ണു ഇനി സ്വന്തം. ശില്‍പ്പയുംവിഷ്ണുവും താരപ്പൊലിമയില്‍ വ്യാഴാഴ്ച രാവിലെ ആകാശ് ഓഡിറ്റോറിയത്തില്‍ വിവാഹിതരായി. തിരുവനന്തപുരം വഞ്ചിയൂരിനടുത്ത കിഴക്കൂത്തില്‍ പി ഗോപാലകൃഷ്ണന്‍ നായര്‍-ജയശ്രീ ദമ്പതികളുടെ മകനാണ് ഡോ. വിഷ്ണുഗോപാല്‍ വെള്ളിക്കോത്ത് ‘രോഹിണി’യിലെ എം വി ബാലഗോപാലന്‍ നായര്‍-ഇന്ദുലേഖ ദമ്പതികളുടെ മകളാണ് ശില്‍പ്പബാല. നോര്‍ത്ത് കോട്ടച്ചേരിയിലെ ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ താരങ്ങളായ ഭാവന, രമ്യാ നമ്പീശന്‍, …

Read More »

ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ലോസ് ആഞ്ച് ലസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് താരത്തിന്റെ യാത്ര തടഞ്ഞത്. വിവരം ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. ‘സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതില്‍ കടുത്ത നിരാശയുണ്ടെന്നും’ ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. 2009ലും 2012 ഏപ്രിലിലും യു.എസ് സന്ദര്‍ശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് …

Read More »

ആന്‍ മരിയയും രക്ഷകപുരുഷന്മാരും

ഓംശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് നാം മിഥുന്‍ മാനുവല്‍ തോമസിനെ ആദ്യം അറിയുന്നത്. പെണ്ണിനു പിറകെ പോവുന്ന ആണിനെ മാത്രം കണ്ടുപരിചയിച്ച പ്രേക്ഷകര്‍ക്ക് ആണിനു പിറകെ പോവുന്ന പെണ്ണിനെ കാണിച്ച് ഒരു കഥ പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്ക് അതങ്ങ് ഇഷ്ടമായി. നസ്‌റിയയുടെ സാന്നിധ്യവും ചിത്രത്തെ തുണച്ചു. രണ്ടാംവരവില്‍ തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല മിഥുന്‍ മാനുവല്‍. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ഭീകര സിനിമ സംവിധാനം ചെയ്തുകളഞ്ഞു അദ്ദേഹം. …

Read More »

മോഹന്‍ലാലിന്റെ പ്രാരാബ്ധങ്ങള്‍

ഒരേദിവസം മൂന്ന് ഭാഷയില്‍ ചിത്രങ്ങള്‍. അപൂര്‍വമായൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ചന്ദ്രശേഖര്‍ യെലെട്ടിയുടെ മനമാന്ത തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ ഇത്തരമൊരു സംഭവം ഇതാദ്യം. വിസ്മയം എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ എത്തിയിരിക്കുന്നത്. ഒട്ടേറെ ജീവിത പ്രാരാബ്ധങ്ങള്‍ അനുഭവിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്ക് മാനേജരാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. ഒരു സാധാരണക്കാരനായ കുടുംബനാഥന്‍. സൂപ്പര്‍ മാര്‍ക്കറ്റിലെ കൊച്ചു കൊച്ചു തമാശകളിലൂടെയാണ് ചിത്രത്തിന് തുടക്കമാകുന്നത്. മഹിത …

Read More »

കസബക്ക് വനിതാ കമീഷന്റെ നോട്ടീസ്

സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന ആരോപണത്തില്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന് വനിതാ കമീഷന്റെ നോട്ടീസ്. മമ്മൂട്ടിക്കും സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ക്കും നിര്‍മ്മാതാവ് ആലീസ് ജോര്‍ജ്ജിനും വനിതാ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. അശ്ലീല പരാമര്‍ശങ്ങള്‍ ഉത്തരവാദിത്വപ്പെട്ട നടനില്‍ നിന്ന് ഉണ്ടാകരുതെന്ന് വനിതാ കമീഷന്‍ നോട്ടീസില്‍ പറയുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനു കത്തു നല്‍കും. ഇത്തരം കാര്യങ്ങള്‍ …

Read More »

കതിര്‍മണ്ഡപത്തില്‍നിന്ന് വധു ഇറങ്ങി ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്

കൊടുങ്ങല്ലൂര്‍: താലികെട്ടിനു തൊട്ടുമുമ്പ് മനസ്സുമാറിയ വധു പോലീസ് സ്റ്റേഷനില്‍ അഭയംതേടി വിവാഹത്തില്‍നിന്നു പിന്‍മാറി. ഞായറാഴ്ച രാവിലെ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതീക്ഷേത്ര നടയില്‍ താലികെട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് നാടകീയ സംഭവം. വിവാഹസാരിയും ആഭരണങ്ങളും അണിഞ്ഞെത്തിയ ലോകമലേശ്വരം സ്വദേശിയായ പതിനെട്ടുകാരി ക്ഷേത്ര നടയില്‍നിന്നും ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ നഗരപ്രദേശത്തുതന്നെയുള്ള ഒരു യുവാവുമായിട്ടായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ വേഷത്തിലെത്തിയ പെണ്‍കുട്ടി എസ്.ഐ.യെ വിവരങ്ങള്‍ ധരിപ്പിക്കുകയും ഈ …

Read More »

കബാലി കേരളത്തില്‍ കാണിക്കുന്നത് മോഹന്‍ലാല്‍

തെന്നിന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലി കേരളത്തില്‍ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതിയിലുള്ള മാക്സ് ലാബും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് എട്ട് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. കേരളത്തില്‍ ഒരു മറുനാടന്‍ ചിത്രത്തിന്റെ വിതരണത്തിന് മുടക്കുന്ന ഏറ്റവും വലിയ തുകയാണിത്. ചിത്രത്തിന്റെ പ്രചരണാര്‍ഥം രജനി കേരളത്തിലെത്തിയേക്കുമെന്നും സൂചനയുണ്ട്. എല്ലാ ഭാഷകളിലും കബാലിയുടെ വിതരണാവകാശം റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. കന്നഡ, …

Read More »

ജിബുവിന്റെ മോഹന്‍ലാല്‍ ചിത്രം ജൂലായ് 11ന് തുടങ്ങും

ദൃശ്യത്തിനുശേഷം മീനയും മോഹന്‍ലാലും വീണ്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 11ന് ആരംഭിക്കും. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബാണ് സിനിമ ഒരുക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ്. വി.ജെ. ജെയിംസ് എഴുതിയ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കിയാണ് തിരക്കഥ വികസിപ്പിച്ചതെന്ന് തിരക്കഥാകൃത്ത് പറഞ്ഞു. നര്‍മത്തില്‍ കലര്‍ന്ന കുടുംബകഥയാണ് സിനിമ പറയുന്നത്. ജിബുവിന്റെ മുന്‍സിനിമ പോലെ രാഷ്ട്രീയം ഇതില്‍ വിഷയമല്ലെന്നും സിന്ധുരാജ് പറഞ്ഞു. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് …

Read More »