Saturday , January 29 2022
Breaking News

Entertainment News

വീട്ടിലിരുന്ന് കാണാം പുത്തന്‍ സിനിമകള്‍; ടിക്കറ്റ് അക്ഷയവഴി

കണ്ണൂര്‍: ഫാന്‍സ് അസോസിയേഷനുകളുടെ കാതടപ്പിക്കുന്ന കരഘോഷമില്ല. മൂട്ടകടിയേല്‍ക്കേണ്ട. ടിക്കറ്റിനായി നീണ്ടവരിയില്‍ നില്‍ക്കണ്ട. ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട സിനിമ വീട്ടിലിരുന്ന് കാണാം. ചെയ്യേണ്ടത് ഇത്രമാത്രം. അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കുക. അക്ഷയയും പഞ്ചമി റിലീസിങ് കമ്പനിയും സഹകരിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ 210 അക്ഷയകേന്ദ്രങ്ങള്‍ വഴി ടിക്കറ്റുകള്‍ നല്‍കും. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ കേബിള്‍ നെറ്റ്വര്‍ക്കുള്ളവര്‍ക്ക് വീട്ടിലിരുന്ന് പ്രദര്‍ശനം കാണാം. എ.സി.വി, കേരളവിഷന്‍, ഡെന്‍, ഭൂമിക, ഇടുക്കി കേബിള്‍ വിഷന്‍ എന്നിവയാണ് സംപ്രേഷണവുമായി മുന്നോട്ട് …

Read More »

ലാലിന് പിറന്നാള്‍ സമ്മാനമായി പുലിമുരുകന്റെ ടീസറെത്തി

ആകാംക്ഷയ്ക്ക് വിരാമമിട്ട് പുലിമുരുകന്റെ ടീസര്‍ എത്തി. ആരാണീ മുരുകന്‍ എന്ന് തുടങ്ങുന്ന ടീസര്‍ മുരുകനെന്ന കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ വര്‍ണിച്ചാണ് മുന്നേറുന്നത്.നരഭോജികളായ വരയന്‍ പുലികള്‍ക്ക് അന്തകനാകാന്‍ അവതാരമെടുത്തവന്‍ എന്ന ഡയലോഗിന് ശേഷമാണ് ടീസറിലെ ലാലിന്റെ ഇന്‍ട്രോ സീന്‍. മുരുകന്‍ ഇടഞ്ഞാ നരസിംഹമാ നരസിംഹം’ എന്ന് സംവിധായകന്‍ ലാല്‍ പറയുന്ന ഡയലോഗ് ആരാധകരെ കൊടുമ്പിരി കൊള്ളിക്കും. ഇതു വരെ കാണാത്ത ഗെറ്റപ്പിലാണ് പുലിമുരുകനില്‍ ലാല്‍ എത്തുന്നത്. ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും മീശപിരിച്ചിറങ്ങുന്നുണ്ട്. …

Read More »

ദിലീപും കാവ്യയും അടൂരിനൊപ്പം

ദിലീപിനെയും കാവ്യ മാധവനെയും മുഖ്യ കഥാപാത്രങ്ങളാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അടൂർ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. പിന്നെയും എന്നാണ് ചിത്രത്തിന്റെ പേര്. തിരുവനന്തപുരമാണ് ലൊക്കേഷൻ. ഒരു പ്രണയകഥയാണിത്. സിനിമാ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി ഇതിനെ കാണുന്നുവെന്ന് ദിലീപ് പറഞ്ഞു. ഇതാദ്യമായാണ് ദിലീപ് അടൂരിന്റെ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ ടി.വി. ചന്ദ്രന്റെ  കഥാവശേഷനിൽ ദിലീപ് മുഖ്യവേഷം ചെയ്തിരുന്നു. …

Read More »

ദല്‍ജിര്‍ കൗര്‍ അമ്മയായി; എഴുപതാം വയസില്‍

അമൃത്സര്‍: 49 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ എഴുപതാം വയസില്‍ ദല്‍ജിര്‍ കൗര്‍ അമ്മയായി. അമൃത്സറിലെ മൊഹിന്ദര്‍ സിങ്ങ് ഗില്‍ – ദല്‍ജിര്‍ കൗര്‍ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ നേട്ടം കൈവന്നിരിക്കുന്നത്. ഐ.വി.എഫ് ചികിത്സ രണ്ടുവര്‍ഷത്തോളം നടത്തിയാണ് ഇവര്‍ കുട്ടിക്ക് ജന്മം നല്‍കിയത്.ഏപ്രില്‍ 19 ന് ജനിച്ച കുഞ്ഞിന് ഇവര്‍ അര്‍മാന്‍ എന്നു പേരു നല്‍കിക്കഴിഞ്ഞു. ഏകദേശം രണ്ടുവര്‍ഷത്തോളം നീണ്ട ചികിത്സയ്ക്കായി ദമ്പതികളുടെ തന്നെ ബീജമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കുട്ടി വേണമെന്ന …

Read More »

കബാലിയുടെ ടീസര്‍ ഇന്‍ര്‍സ്റ്റെല്ലാര്‍ നായകന്‍ കണ്ടാല്‍ എങ്ങനെയിരിക്കും?

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ ടീസര്‍ ഇന്റര്‍സ്റ്റെല്ലാര്‍ നായകന്‍ മാത്യു മക്കൊനാഗീ കണ്ടാല്‍ എങ്ങനെയിരിക്കും? കബാലിയുടെ ടീസറിലെ ദൃശ്യങ്ങള്‍ക്കനുസരിച്ച് മക്കൊനാഗി മുഖത്തെ ഭാവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ യുടൂബില്‍ റിലീസ് ചെയ്തു. രജനീകാന്തിന്റെ പഞ്ച് ഡയലോഗുകള്‍ കേട്ട് ആവേശം കൊള്ളുന്ന മക്കൊനാഗിയുടെ ഭാവങ്ങള്‍ വീഡിയയോയില്‍ കാണാം. അവസാനം വളരെ മനോഹരമായിരിക്കുന്നു എന്ന പറഞ്ഞാണ് മക്കൊനാഗി ടീസറിനെ പ്രശംസിക്കുന്നത്. യുടൂബിലുള്ള ഈ വീഡിയോയ്ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പാ രഞ്ജിത്ത് സംവിധാനം …

Read More »

വരന്‍ മുങ്ങി; വിവാഹത്തിന് വന്നയാള്‍ വധുവിന്റെ അനുജത്തിയെ കെട്ടി

ബാലരാമപുരം: മുഹൂര്‍ത്തത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന് പറഞ്ഞുപോയ വരന്‍ മടങ്ങിവന്നില്ല. ഒടുവില്‍ വധുവിന്റെ അനുജത്തിയും വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വന്ന ബന്ധുവായ യുവാവും തമ്മില്‍ വിവാഹം നടത്തി. ബാലരാമപുരം ശാലിയാര്‍ തെരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇവിടെയുള്ള ഒറ്റത്തെരുവ് ഇടവഴിയിലെ കുമാരസ്വാമിയുടെ മകളുടെ വിവാഹമാണ് നടക്കേണ്ടിയിരുന്നത്. വരന്‍ കൊല്ലം സ്വദേശി. തലേന്നേ വരനും ബന്ധുക്കളും ബാലരാമപുരത്ത് എത്തിയിരുന്നു. വധുവിന്റെ വീട്ടുകാര്‍ നടത്തിയ സത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. ബാലരാമപുരത്ത് ഒരു …

Read More »

ആന്‍ഡ്രിയ വീണ്ടും മലയാളത്തില്‍: ഇത്തവണ മമ്മൂട്ടിയുടെ നായിക

അന്നയും റസൂലും എന്ന രാജീവ് ചിത്രത്തിലൂടെ മലയാളികളിലേക്ക് എത്തിയ നായികയാണ് ആന്‍ഡ്രിയ ജെറമിയ. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ആന്‍ഡ്രിയ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഇത്തവണ മമ്മൂട്ടിയുടെ നായികയായിട്ടാണ് ആന്‍ഡ്രിയ എത്തുന്നത്. ആന്‍ഡ്രിയക്ക് പുറമെ ദീപ്തി സതിയും മറ്റൊരു നായികയായി എത്തിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, ദീപ്തി ഇതുവരെ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. നാട്ടിന്‍പുറത്തെ ഒരു ക്ലബുമായി ബന്ധപ്പെട്ട് കബഡി സ്നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തോപ്പില്‍ …

Read More »

അപവാദപ്രചാരകര്‍ ക്ലോസറ്റ് ജീനിയസുകളാണെന്ന് പൃഥ്വിരാജ്

തിരുഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുകൊണ്ടിരിക്കേ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രചാരണത്തിന് താന്‍ ഇറങ്ങുന്നുവെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് പൃഥ്വിരാജിന്റെ ചുട്ട മറുപടി. ഇംഗ്ലീഷില്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലെഴുതിയ മറുപടിയില്‍ ‘ക്ലോസറ്റ് ജീനിയസ്’ എന്ന വാക്കാണ് വിവാദമായത്. ആ വാക്ക് ഇത്തിരി കടുത്തുപോയെന്നു വാദിക്കുന്നവരും, അത്തരക്കാര്‍ക്ക് നല്‍കേണ്ട നല്ല ഒന്നാം തരം പ്രയോഗമാണെന്ന് ഇതെന്ന് വാദിക്കുന്നവരും തമ്മില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി തന്റേതെന്ന തരത്തില്‍ വരുന്ന പ്രസ്താവനകള്‍ കാണുന്നുണ്ട്. നിലവിലെ …

Read More »

മഞ്ജുവിന് പാറു അമ്മൂമ്മ കൊടുത്ത പണി

കരിങ്കുന്നം സിക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരം എസ്.യു.ടി. ആസ്പത്രിയില്‍ വച്ച് ഒരു അമ്മൂമ്മ നടി മഞ്ജു വാര്യരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.താരപരിവേഷത്തിന്റെ മുഖപടത്തിനപ്പുറം ഓരോ താരത്തിനും ഉണ്ടാകേണ്ട ഒരു തിരിച്ചറിവിന്റെ പാഠമാണ് ഈ അമ്മൂമ്മ മഞ്ജുവിന് നല്‍കിയത്. ആ കഥ മഞ്ജു തന്നെ പറയട്ടെ. മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ …

Read More »

ലാല്‍ അന്ധനാവുന്ന ഒപ്പത്തിന്റെ പോസ്റ്റര്‍

മോഹന്‍ലാല്‍ അന്ധന്റെ വേഷം ചെയ്യുന്ന പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ആരോ ഒരാള്‍ ഒപ്പമുണ്ട്, നിഴല്‍ പോലെ എന്നതാണ് ചിത്രത്തിന്റെ ക്യാച്ച്വേഡ്. കൊച്ചിയിലും ഊട്ടിയിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഓണത്തിന് തിയ്യറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വിമല രാമനും സഞ്ജിത ഷെട്ടിയുമാണ് നായികമാര്‍. വിമല രാമന്‍ കഴിഞ്ഞ ദിവസം ലൊക്കേഷനിലെത്തി. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ ത്രില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിമല പങ്കുവച്ചിരുന്നു. …

Read More »