Monday , June 27 2022
Breaking News

Photo News

യുഎഇ ദേശീയ ദിനാഘോഷത്തിന് നിറപ്പകിട്ടേകാന്‍ കളനാട് സ്വദേശികൾ രൂപകൽപ്പന ചെയ്ത “കെഎല്‍ 14 കാസര്‍കോടിയന്‍ ടീഷര്‍ട്ടും” (PHOTOS)

കളനാട് സ്വദേശികളായ സെമീര്‍ ഡിഎം, സുഫൈദ്, സാഹിര്‍്, അന്‍വര്‍, ശറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ട് രൂപകല്‍പന ചെയ്തത് അബൂദാബി ഡിസംബര്‍ രണ്ടിലെ യുഎഇ 45ാ ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ എമിറേറ്റ്‌സുകള്‍ ഒരുക്കങ്ങള്‍ തകൃതിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ തലസ്ഥാന എമിറേറ്റായ അബൂദാബിയിലെ കാസര്‍കോടന്‍ യുവാക്കള്‍ വേഷത്തില്‍ വൈവിധ്യം പരീക്ഷിച്ച് ആഘോഷം കെങ്കേമമാക്കാനൊരുങ്ങുകയാണ്. യുഎഇക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ടീഷര്‍ട്ടാണ് കാസര്‍കോട്ടെ മൊഞ്ച•ാര്‍ ഇത്തവണ വിപണിയിറക്കി ട്രെന്റാക്കിമാറ്റിയത്. യുഎഇ സ്ഥാപകന്‍ ശൈഖ് സായിദ് അല്‍ നഹ്യാന്റെ നാധേയത്തിലുള്ള അബൂദാബിയിലെ …

Read More »

കെ. എസ്. ടി. പി. റോഡ് ലോക ബാങ്ക് സേഫ്റ്റി അധികൃതർ കളനാട് സന്ദർശിച്ചു

കളനാട് : കെ. എസ്. ടി. പി. റോഡ് നിര്മ്മാണത്തിലെ അപാകതയും, ചളിയങ്കോട് പാലത്തിലുണ്ടായ അപകടത്തെയും തുടർന്ന് യു.ഡി.എഫ് കളനാട് യൂണിറ്റ് ഉപരോധമടക്കം ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ഇതിന്റെ മുന്നോടിയായി കെ എസ് ടി പി യുടെയും ആര്.ഡി. എസ്സിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെ. എസ്. ടി. പി. റോഡ് ലോക ബാങ്ക് സേഫ്റ്റി ഉദ്യോഗസ്ഥരായ സോണി തോമസ്, സതീഷ് , …

Read More »

വേക്കപ്പ് കുടുംബമേളയും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു

ദുബൈ : വേക്കപ്പ് ഇന്റര്‍നാഷണല്‍ അല്‍ഖസീം ഘടകം സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബ മേളയും ബുറൈദ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടന്നു ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും കുടുംബ മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു പരിപാടിയില്‍ സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ അബ്ദുസ്സലാം ചൗക്കി സ്വാഗതം പറഞ്ഞു. വേക്കപ്പ് ഇന്റര്‍നാഷണല്‍ ട്രഷറര്‍ ടി എ മുഹമ്മദ് തൈവളപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. എം എ സലാം(കൈരളി ചാനല്‍ ) ഉദ്ഘാടനം …

Read More »

ത്യാഗ സ്മരണയുടെ നിറവില്‍ ജില്ലയിലെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു.

കാസര്‍കോട് :  ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ പുതുക്കി വിശ്വാസി ലോകം ജില്ലയിലെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു. സ്രഷ്ടാവിന്റെ മഹ്ത്വം വാഴ്ത്തി എങ്ങും തക്ബീര്‍ ധ്വനികളുയര്‍ന്നു. രാവിലെ ഏഴ് മുതല്‍ 10 വരെ വിവിധ മസ്ജിദുകളില്‍ ഈദ് നിസ്‌കാരങ്ങളും ഖുത്ബയും നടന്നു. പരസ്പരം ആശംസകള്‍ കൈമാറി ബന്ധു വീടുകളിലും സുഹൃദ് ഭവനങ്ങളിലും കയറിയിറങ്ങി ബന്ധങ്ങള്‍ പുതുക്കി. മഹല്ലുകളില്‍ ഒറ്റയ്ക്കും ഏഴ് പേര്‍ ചേര്‍ന്നും ബലിയര്‍പ്പണം നടത്തി മാംസം പാവങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വിതരണം …

Read More »

ദേശീയപണിമുടക്ക് : ജില്ലയില്‍ പൂര്‍ണ്ണം

കാസര്‍കോട് : സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയിലും പൂര്‍ണ്ണം. നാലു താലൂക്കുകളിലും പണിമുടക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ചു. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലും ഷെഡ്യൂളുകള്‍ മുടങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും വ്യാഴാഴ്ച രാത്രി മുതല്‍ കാസര്‍കോട്ടേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. ഇരു കെ.എസ്ആര്‍.ടി.സികളുടെ ദീര്‍ഘദൂര ബസുകളുടെ സര്‍വീസും നിലച്ചു. ഓട്ടോ റിക്ഷകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ഇരുചക്രവാഹനങ്ങളും അങ്ങിങ്ങ് ഓടി. …

Read More »

എങ്ങും ശോഭായാത്രകള്‍; നാടും നഗരവും അമ്പാടിയായി

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാടെങ്ങും ശോഭായാത്രകള്‍. പീലി തിരുമുടി ചൂടി ഓടക്കുഴലൂതി ഉണ്ണിക്കണ്ണന്മാരും ആടയാഭരണങ്ങളണിഞ്ഞ് ഗോപികമാരും ഘോഷയാത്രയില്‍ അണിനിരന്നു..പഞ്ചവാദ്യമേളങ്ങള്‍, മുത്തുകുടകള്‍, കേരളീയ വേഷം ധരിച്ചെത്തിയ വനിതകള്‍, ഭജന സംഘങ്ങള്‍ തുടങ്ങിയവ ശോഭയാത്രക്ക് മാറ്റുകൂട്ടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍് ശോഭയാത്രകള്‍ നടന്നു. ബോവിക്കാനത്തും, പരവനടുക്കത്തും നടക്കുന്ന മഹാശോഭയാത്രകളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. കാളിയമര്‍ദ്ദനം, ഗോവര്‍ധനമേന്തിയ കൃഷ്ണന്‍, അമ്പാടിക്കണ്ണന്‍, ആലിലക്കണ്ണന്‍, അനന്തശയനം, വെണ്ണതിന്നുന്ന കണ്ണന്‍ തുടങ്ങിയ …

Read More »

സ്വാതന്ത്ര്യദിനാഘോഷം : ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു

കാസര്‍കോട് : രാജ്യത്തിന്റെ എഴുപതാമത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ജില്ലയില്‍ റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സായുധസേന, സീനിയര്‍-ജൂനിയര്‍ എന്‍ സി സി, എന്‍ സി സി നേവല്‍ വിംഗ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ അണിനിരന്നു. വിശിഷ്ട …

Read More »

ജനകീയ ഇടപെടലിലൂടെ ലഹരി വിമുക്ത സമൂഹം സാധ്യമാക്കണം : മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് : ജനകീയ ഇടപെടലിലൂടെ മാത്രമെ ലഹരി വിമുക്തസമൂഹം സാധ്യമാക്കാനാവുകയുളളുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തോടനുബ്‌നധിച്ച് എക്‌സൈസ് വകുപ്പ് കാസര്‍കോട് ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിശക്തമായ ഇടപെടലിലൂടെ മാത്രമെ നമുക്ക് ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് തടയിടാന്‍ സാധിക്കുകയുളളൂ. നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയവ …

Read More »

കെ എസ് ടി പി റോഡ് മണ്ണിടിച്ചില്‍ : സത്വര നടപടി സ്വീകരിക്കും ;മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് : മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണിടിച്ചലുണ്ടായ ചളിയംകോട്-കോട്ടരുവം റോഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിഞ്ഞ് ഭീഷണിയിലായ കോട്ടരുവം രാമകൃഷ്ണന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയോടൊപ്പം ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍, കാസര്‍കോട് തഹസില്‍ദാര്‍ കെ …

Read More »

ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞു; നിരവധി വീടുകള്‍ക്ക് അപകട ഭീഷണി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കാസര്‍കോട് : കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച ചന്ദ്രഗിരി റോഡില്‍ മണ്ണിടിഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് കുന്നിടിച്ച പാര്‍ശ്വഭിത്തി ഇടിഞ്ഞത്. തെങ്ങ് കടപുഴകി വീഴുകയും, ഒരു വീടിന്റെ കക്കൂസ് തകരുകയും ചെയ്തു. മണ്ണിടിച്ചലിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. കുന്നിന്റെ മുകള്‍ ഭാഗത്ത് താമസിക്കുന്ന രാമകൃഷ്ണന്റെ വീടിന്റെ കക്കൂസാണ് തകര്‍ന്നത്. സമീപത്തെ സുകു, തമ്പാന്‍ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്. സംഭവത്തെ തുടര്‍ന്ന് …

Read More »