Saturday , October 16 2021
Breaking News

Top News

പെന്‍ ഫ്രണ്ട് പദ്ധതി: ഉപയോഗം കഴിഞ്ഞ ഒരു ക്വിന്റല്‍ പേനകള്‍ കൈമാറി

കാസര്‍കോട് : ഉപയോഗം കഴിഞ്ഞ പേനകള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി ഹരിത കേരളം മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ സ്ഥാപിച്ച ശേഖരണ പെട്ടികളില്‍നിന്നും ഒരു ക്വിന്റല്‍ പേനകള്‍ കൈമാറി. കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നും ആറുമാസം കൊണ്ട് ശേഖരിച്ച പേനകളാണ് നീക്കം ചെയ്തത്. രണ്ടു വര്‍ഷമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് പെന്‍ഫ്രണ്ട് …

Read More »

ഉത്രവധം : സൂരജിന് 17 വര്‍ഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസില്‍ ഒടുവില്‍ അപ്രതീക്ഷിത വിധി. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. അഞ്ചല്‍ സ്വദേശിനി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭര്‍ത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം …

Read More »

ഗാന്ധിജയന്തി വാരാചരണം സമാപനവും സമ്മാനദാനവും നടത്തി

കാസര്‍കോട് : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ചേംബറില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. ‘പത്രപ്രവര്‍ത്തകനായ ഗാന്ധിജി’ എന്ന വിഷയത്തില്‍ കെ.വി. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. എല്ലാ തൊഴിലിനും മഹത്വമുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മഹത്വമുള്ളത് വിയര്‍പ്പ് ചീന്തി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും റോഡില്‍ …

Read More »

കുട്ടികള്‍ക്ക് കോവാക്‌സിന്‍ കുത്തിവെക്കാം ; വിദഗ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അടിയന്തര ഉപയോഗത്തിനാണ് ശുപാര്‍ശ. ഈ ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിക്കണം. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്റെ രണ്ടും മൂന്നും പരീക്ഷണങ്ങള്‍ ഹൈദരാബാദ് …

Read More »

ആടിയ വേഷങ്ങള്‍ മാത്രം ബാക്കി; അഭിനയ കുലപതി ഇനി ഓര്‍മ്മ

തിരുവനന്തപുരം : നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു നെടുമുടിയുടെ അന്ത്യം.

Read More »

ഹോക്കിയില്‍ മുന്നേറാന്‍ കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

കാസര്‍കോട് : വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ ജില്ലയിലെ കായിക മേഖലയില്‍ ഹോക്കിയുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഹോക്കി ജില്ലാ കമ്മിറ്റി. ടോക്യോ ഒളിമ്പിക്‌സ് വിജയാവേശം ഉള്‍ക്കൊണ്ട് സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് ഹോക്കിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുക, മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് കേരള ഹോക്കിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഹോക്കി സ്റ്റിക്കുകള്‍ വിതരണം ചെയ്തു. …

Read More »

മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം ; യഥാര്‍ത്ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം : വ്യാജപുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണ്. പുരാവസ്തു അന്വേഷിക്കാന്‍ പോലീസിനാവില്ലെന്നും അതാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ സൈബര്‍ സുരക്ഷായോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമാണ്. സര്‍ക്കാര്‍ ഒരുകാലത്തും ഇതു യഥാര്‍ഥമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ …

Read More »

ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാര്‍ഗരേഖയായി; കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു

കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്‍ തയ്യാറാക്കിയ ഓണ്‍ യുവര്‍ മാര്‍ക്ക് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സി നോട് അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും ഒളിമ്പിക് വേവും ചേര്‍ന്ന് നടത്തിയ ഒളിമ്പിക് ക്വിസ് മത്സരത്തിന്റേയും സ്‌പോട്‌സ് ലേഖന മത്സരത്തിന്റേയും വിജയികള്‍ക്ക് ഉള്ള അവാര്‍ഡുകളും ജേഴ്‌സികളും വിതരണം ചെയ്തു. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് …

Read More »

വയലാര്‍ അവാര്‍ഡ് ബെന്യാമിന്

തിരുവനന്തപുരം: സാഹിത്യകാരന്‍ ബെന്യാമിന് വയലാര്‍ അവാര്‍ഡ്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണു പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. കെ.ആര്‍.മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി.ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍.

Read More »

നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്

പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 24 കൊല്ലമായി തരിശിട്ട അഞ്ച് ഏക്കര്‍ പാടത്ത് നെല്‍കൃഷി ചെയ്തു വിളവെടുത്ത് നൂറ് മേനി കൊയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കിന് സമീപം റെയില്‍വേ പാതയ്ക്ക് സമാന്തരമായി പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തികളില്‍ നിന്നും പാട്ടത്തിനെടുത്ത പാടത്താണ് ഭൂവുടമകളുടെ സമ്മതപ്രകാരം നെല്‍കൃഷി ചെയ്ത്. ബാങ്കിന്റെ തന്നെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നെല്ലിനങ്ങളായ ജയ, …

Read More »