കാസര്‍കോട് : കാസര്‍കോട് – മംഗലാപുരം ദേശീയ പാതയിലെ കുഴികള്‍ നികത്തുക എന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ദേശീയ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കുമ്പള ബ്ലോക്ക് സെക്രട്ടറി നസിറുദ്ദിന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി എ സുബൈര്‍, അനില്‍ ചെന്നിക്കര, സുബാഷ് പാടി തുടങ്ങിയവര്‍ നേതൃത്വം നല്കി. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
