പടുപ്പ് : പനത്തടി രാജപുരം ഫൊറോനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഹിലോകാലിയ ബൈബിള്‍ കണ്വെന്ഷന് പടുപ്പ് സാന്‍ജിയോ സ്കൂള്‍ ഗ്രൗണ്ടില്‍ തലശ്ശേരി അതിരൂപത സഹായമൈത്രാന് മാര്‍ ജോസഫ് പാംപ്ലാനി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജിന്‍സ് ചിങ്കല്ലേല്‍ , ബ്രദര്‍ മാരിയോ ജോസഫ് എന്നിവര്‍ നയിക്കുന്ന കണ്വെന്ഷന് ഡിസംബര്‍ 2 നു സമാപിക്കും.
സഭ ഒത്തിരിയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ നടത്തുന്ന കണ്വെന്ഷന് സഭയുടെയും വിശ്വാസികളുടെയും ജീവിതത്തില്‍ വിശ്വാസത്തിന് ഇളക്കം തട്ടാതെ ഇരിക്കുന്നതിനുള്ള കരുത്ത് നല്‍കുമെന്നും സഭയുടെ കരുത്ത് എന്നു പറയുന്നത് വിശുദ്ധ കുര്‍ബാനയും തിരുസഭയിലെ കൂദാശകളും ആണെന്നും, ഒരു വ്യക്തി തിരുസഭയോട് ചേര്‍ന്ന് നില്ക്കുക എന്നു പറയുന്നത് സഭ നമ്മെ പഠിപ്പിക്കുന്ന സത്യങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുന്നതിലൂടെ ആണെന്നും കൂദാശ എന്നു പറയുന്നത് കാല്‍വരി കുന്നില്‍ യേശുനാഥന്‍ മരിച്ചപ്പോള്‍ അവിടുന്ന് ഈ ഭൂമിക്ക് വേണ്ടി നല്കിയ വരപ്രസാദമാണ് എന്നും പിതാവ് ഉദ്ഘാടന സന്ദേശത്തിലൂടെ ഉദ്ബോധിപ്പി്ചചു. തുടര്‍ന്ന് സഹനവും വിശ്വാസവും എന്ന വിഷയത്തെ ആസ്പദമാക്കി ബ്രദര്‍ മാരിയോ ജോസഫ് വചന പ്രഘോഷണം നടത്തി.
കണ്‍വെന്‍ഷന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നാലുമണി്കക് ജപമാലയോടു കൂടി ആരംഭിച്ച് പനത്തടി രാജപുരം ഫൊറോനകളിലെ വൈദികര്‍ ഒത്തുചേര്‍ന്ന് അര്‍പ്പിക്കുന്ന ദിവ്യബലിക്ക് രാജപുരം ഫൊറോന വികാരി ഫാദര്‍ ഷാജി വടക്കേതൊട്ടി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനും വിശുദ്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി ബ്രദര്‍ മാരിയോ ജോസഫ് കണ്‍വെന്‍ഷനും നയിക്കും.