Friday , June 18 2021
Breaking News

കൊവ്വലിലും ജന്മയിലും കടലേറ്റം രൂക്ഷം

ഉദുമ: ഉദുമ ജന്മയിലും കൊവ്വല്‍തീരത്തും കടലേറ്റം രൂക്ഷമായി. ഈ ഭാഗങ്ങളിലെ മുപ്പതോളം കുടുംബങ്ങള്‍ ഭീഷണി നേരിടുകയാണ്. നിരവധി തെങ്ങുകള്‍ കടപുഴകി. കടല്‍ഭിത്തി കെട്ടാന്‍ ബാക്കിയുള്ള ഇടങ്ങളിലാണ് കരയെ കടലെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം അന്‍വര്‍ മാങ്ങാട്, വാര്‍ഡംഗം കെ.വി.അപ്പു, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കടലേറ്റം രൂക്ഷമായ ജന്മ കടപ്പുറത്ത് കടല്‍ഭിത്തി കെട്ടി. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രിയദര്‍ശിനി ഉദയമംഗലം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ശ്രീധരന്‍ വയലില്‍ അധ്യക്ഷതവഹിച്ചു. പി.ആര്‍.ചന്ദ്രന്‍, പി.പി.ശ്രീധരന്‍, അനീഷ് പണിക്കര്‍ സംസാരിച്ചു.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …