കാസര്‍കോട് : മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണിടിച്ചലുണ്ടായ ചളിയംകോട്-കോട്ടരുവം റോഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിഞ്ഞ് ഭീഷണിയിലായ കോട്ടരുവം രാമകൃഷ്ണന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയോടൊപ്പം ജില്ലാ കളക്ടര്‍ ഇ ദേവദാസന്, കാസര്‍കോട് തഹസില്‍ദാര്‍ കെ എസ് സുജാത, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജെ ആന്റോ, വില്ലേജ് ഓഫീസര്‍ സതീശന് തുടങ്ങിയവരും ഉണ്ടായിരുന്നു.