റമളാന്‍ മാസത്തിന്റെ പവിത്രതക്ക് കാരണം ആ മാസം ഖുര്‍ആന്‍ ഇറങ്ങിയത് കൊണ്ടാണ്. വിശുദ്ധ റമളാനിലെ രാത്രികളില്‍
ഏറ്റവും പ്രധാനമാണ് ലൈലത്തുല്ഖദ്ര്. ഖുര്‍ആന്‍ ഇറങ്ങിയത് ലൈലത്തുല്‍ ഖദ്റിലാണ്. അതുകൊണ്ടാണ് ആ ദിവസത്തത്തിന് പ്രത്യേക സ്ഥാനമുണ്ടായത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നാം ഖുര്‍ആന്‍ ഇറക്കിയത് ലൈലത്തുല്‍ ഖദ്റിലത്രെ. ലൈലത്തുല്‍ ഖദ്ര് എന്ന നാമം സൂചിപ്പിക്കുന്നത് അത് നിര്‍ണ്ണയരാവാണെന്നാണ്. വര്‍ഷാവര്‍ഷങ്ങളിലെ പ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണ്ണയിക്കുന്നത് ആ ദിവസമാണ്. ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങിയവ അന്ന് നിര്‍ണ്ണയിക്കപ്പെടുന്നു. ഭഭനാം ഖുര്‍ആനിനെ ഇറക്കിയത് ലൈലത്തുല്‍ മുബാറക്കയിലാണ്. അന്നാണ് എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുന്നത്” (വി.ഖുര്‍ആന്‍).
റഹ്മാന്റെ റഹ്മത്തിന്റെ തരംഗങ്ങള്‍ മനുഷ്യനെ തഴുകുന്ന രാത്രി, റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങിവന്ന് സത്യവിശ്വാസികളെ ആശിര്‍വദിക്കുന്ന രാത്രി, ദോഷഭാരങ്ങള്‍ ഇറക്കിവെക്കാനുള്ള രാത്രി,നന്മകള്‍ക്ക് പരസഹസ്രം മടങ്ങ് ഗുണം ചെയ്യപ്പെടുന്ന രാത്രി, ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ രാത്രി അതാണ് ലൈലത്തുല്‍ ഖദ്ര്. ഭൂലോകം മുഴുവന്‍ ഒരുത്തന്റെ സാമ്രാജ്യമാണെന്നും അത് മുഴുവനും ദൗര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് നഷ്ടപ്പെടുമെന്ന് സങ്കല്പിക്കുക. എന്നാലുമത് ഇതിനെ അപേക്ഷിച്ച് വളരെ നിസ്സാരമാണ്. ഒന്നാമത്തേത് ഭൗതികവും നൈമിഷികവുമാണ്. രണ്ടാമത്തേത് പാരത്രികവും അനന്തവുമാണ്. ആയിരം മാസങ്ങളിലെ സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠത ഈ രാവിലെ സല്‍ക്കര്‍മ്മങ്ങള്‍ക്കുണ്ടെന്നതാണ് ഈ രാവിന്റെ മറ്റൊരു പ്രത്യേകത. ലൈലത്തുല്‍ ഖദ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ശ്രേഷ്ഠതയുണ്ടെന്ന് നബി (സ്വ) പറഞ്ഞതായി ഇമാം ബുഖാരി, മുസ്ലിം (റ) നിവേദനം ചെയ്തിട്ടുണ്ട്.ഭഭലൈലത്തുല് ഖദ്റില്‍ വിശ്വാസത്തോടെ പ്രതിഫലേച്ഛയോടെ ആരെങ്കിലും നിസ്കരിച്ചാല്‍ അയാള്‍ ചെയ്തുപോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്. മുന്‍ സമുദായങ്ങളേക്കാള്‍ ആയുസ്സ് കുറഞ്ഞ മുഹമ്മദ് നബി (സ്വ) യുടെ സമുദായത്തിന് അവരോട് തുല്യമാവാന്‍ അല്ലാഹു നല്കിയ അതിവിശിഷ്ട അനുഗ്രഹമാണിത്. അത് നഷ്ടപ്പെട്ടവന് സര്‍വ്വ നന്മകളും നഷ്ടപ്പെട്ടു. അവര്‍ നിര്‍ഭാഗ്യവാനാണ്”
(ഇബ്നു മാജ) എന്നാണ് ലൈലത്തുല്ഖദ്ര് ലൈലത്തുല്‍ ഖദ്ര് നിശ്ചിത ദിവസമാണെന്ന് ഖണ്ഡിതമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആ രാവ് ഏതാണെന്നതില്‍ നിരവധി അഭിപ്രായമുണ്ട്. 1.വര്‍ഷത്തില്‍ ഏത്മാസവുമാവാം.
2. റമളാനില്‍ മാത്രമാണ്.
3. റമളാനിലെ മദ്ധ്യ; അവസാന പത്തുകളിലാണ്
4.റമളാനിലെ അവസാന പത്തില്‍ മാത്രം 5. അവസാന പത്തിലെ ഒറ്റയായ രാവ് മാത്രം. 6. റമളാന്‍ ഇരുപത്തിയൊന്നിന് 7.റമളാന്‍ ഇരുപത്തിമൂന്നിന്
8.റമളാന്‍ ഇരുപത്തിയഞ്ചിന്
9.റമളാന്ഇരുപത്തിയൊമ്പതിന്10.റമളാന്ഇരുപത്തിയേഴിന്. ഇരുപത്തിയൊന്നോ ഇരുപത്തിമൂന്നോ ആകാനാണ് കൂടുതല്‍ സാധ്യത എന്നാണ് ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം.
