Sunday , November 28 2021
Breaking News

മള്ളങ്കൈയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

ബന്തിയോട്: മള്ളങ്കൈ ജനപ്രിയയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ബാലകൃഷ്ണന്റെ ഭാര്യ നളിനി, കുമ്പള ബദ്രിയ നഗറിലെ റംല, നസിയ, മൊഗ്രാലിലെ റഷീദ്, ആയിഷ, അക്ഷയ്, ശൈലേഷ്, അസ്ഫാന്‍ മംഗലാപുരം, ദുഗ്ഗപ്പ, ബദിയടുക്കയിലെ പ്രഭ, വിജയ്, ടാങ്കര്‍ ലോറിയിലെ ക്ലീനര്‍ കുഞ്ഞപ്പ തുടങ്ങി 30 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തും മറ്റുമായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മലബാര്‍ ബസും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏതാനും സമയം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …