Saturday , January 29 2022
Breaking News

പ്രിയന്റെ ഒപ്പത്തില്‍ മോഹന്‍ലാല്‍ അന്ധന്‍; ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിക്കും

Mohanlal-Priyadarshan

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന് അന്ധന്റെ വേഷം. ഒപ്പം എന്നു പേരിട്ട ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഒരു കൊലപാതകത്തിന്റെ ഏക തുമ്പാണ് മോഹന്‍ലാല്‍ വേഷമിടുന്ന കഥാപാത്രം. താന്‍ കൊലപാതകിയായി മുദ്ര കുത്തപ്പെടുന്നതോടെ അന്ധനായ നായകന്‍ യഥാര്‍ഥ കുറ്റവാളിയെ തേടിപ്പോകുന്നതാണ് സംഭ്രമജനകമായ കഥ.അഭിനയത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം. തമിഴ് നടന്‍ സമുദ്രക്കനിയാണ് ചിത്രത്തിലെ വില്ലന്‍. ശിക്കാറിനുശേഷം മോഹന്‍ലാലും

സമുദ്രക്കനിയും ഒന്നിക്കുന്ന ചിത്രമാണിത്. നെടുമുടി വേണു, മാമുക്കോയ എന്നിവരുമുണ്ട് ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ചിത്രത്തില്‍.

നവാഗതനായ ഗോവിന്ദിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും പ്രിയദര്‍ശന്‍ തന്നെ. ഗീതാഞ്ജലിയാണ് പ്രിയനും ലാലും ഒന്നിച്ച അവസാന ചിത്രം.

കൊച്ചിയും ഊട്ടിയുമാണ് ലൊക്കേഷന്‍. ചിത്രീകരണം അടുത്ത വര്‍ഷം ഫിബ്രവരി നാലിന് ആരംഭിക്കും.

RANDOM NEWS

മഞ്ജു വാര്യരുടെ ചതുര്‍മുഖം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ …