Monday , May 16 2022
Breaking News

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: വിലക്കയറ്റത്തിനും ഭരണ സ്തംഭനത്തിനുമെതിരേ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഓഖി ദുരന്തം കേരളത്തെ ബാധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും കേരളം മാതൃകയായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.

നോട്ടുനിരോധനവും ജിഎസ്ടിയും കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തെക്കുറിച്ച് ദേശീയ തലത്തില്‍ കുപ്രചാരണം നടന്നു. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം ഗവര്‍ണറെ വരവേറ്റത്. അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍
എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ബജ്റ്റ് സമ്മേളനത്തിന് തുടക്കമായത്.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …