Thursday , January 21 2021
Breaking News

ജില്ലയില്‍ 62 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്ക് : 118 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20402 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 118 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 215 ആയി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6069 പേര്‍

വീടുകളില്‍ 5516 പേരും സ്ഥാപനങ്ങളില്‍ 553 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6069 പേരാണ്. പുതിയതായി 598 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1002 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 236 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 527 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 139 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 145 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍3
ചെമ്മനാട്3
കാഞ്ഞങ്ങാട്11
കാസര്‍കോട്3
കയ്യൂര്‍ ചീമേനി5
കിനാനൂര്‍ കരിന്തളം1
കോടോംബേളൂര്‍3
കുമ്പള1
മടിക്കൈ1
മൊഗ്രാല്‍പുത്തൂര്‍1
നീലേശ്വരം14
പനത്തടി8
പിലിക്കോട്2
പുല്ലൂര്‍ പെരിയ5
തൃക്കരിപ്പൂര്‍1

ഞായറാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍ 6
ബദിയഡുക്ക8
ബളാല്‍5
ബേഡഡുക്ക1
ചെമ്മനാട്1
ചെങ്കള3
ചെറുവത്തൂര്‍9
എന്‍മകജെ1
കള്ളാര്‍5
കാഞ്ഞങ്ങാട്8
കാസര്‍കോട്6
കയ്യൂര്‍ ചീമേനി2
കിനാനൂര്‍ കരിന്തളം1
കോടോംബേളൂര്‍3
കുംബഡാജെ2
കുറ്റിക്കോല്‍1
മധൂര്‍5
മടിക്കൈ3
മഞ്ചേശ്വരം1
മുളിയാര്‍2
നീലേശ്വരം8
പടന്ന3
പള്ളിക്കര9
പനത്തടി1
പുല്ലൂര്‍പെരിയ1
പിലിക്കോട്2
തൃക്കരിപ്പൂര്‍17
ഉദുമ2
വലിയപറമ്പ1

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …