കാഞ്ഞങ്ങാട് : നടിയെ അക്രമിച്ച കേസിലെ സാക്ഷി വിപിന്‍ലാല്‍ ചെക്ക് കേസില്‍ റിമാന്റിലായപ്പോള്‍ ജാമ്യത്തിലിറക്കാനും വരുതിയില്‍ നിര്‍ത്താനും നേരകത്തെയും ചിലര്‍ ശ്രമിച്ചതായി വിവരം.
വിപിന്‍ലാല്‍ കാക്കനാട് സബ് ജയിലിലാണുണ്ടായിരുന്നത്. നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കുവേണ്ടി ജയിലില്‍ നിന്ന് കത്തെഴുതിയത് വിപിന്‍ലാലാണെന്നും ഇയാള്‍ കേസിലെ സാക്ഷിയായെന്നും പുറത്തറിഞ്ഞതോടെയാണ് ജാമ്യത്തിലിറക്കാനുള്ള ശ്രമമുണ്ടായത്. 2017 നവംബര്‍ ഒന്നിനാണ് വിപിന്‍ലാലിന് ഇതുസംബന്ധിച്ച വിവരം കിട്ടിയത്.
അതോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ആരും ജാമ്യത്തിനു ശ്രമിക്കേണ്ടെന്നു പറഞ്ഞ് പിന്തിരിയുകയായിരുന്നു. 2018 സെപ്റ്റംബര്‍ ആറിനാണ് ഇയാള്‍ പുറത്തിറങ്ങുന്നത്. ദിലീപിന് അനുകൂലമായ മൊഴി നല്‍കുന്നതാണ് നല്ലതെന്ന് ഫോണില്‍ വിളിച്ചും നേരിട്ടും പലരും അഭിപ്രായപ്പെട്ടു. ജയിലി്ല്‍ നിന്നിറങ്ങി ആറുമാസം മാത്രമാണ് ചങ്ങനാശ്ശേരി നുക്കൊടിത്താനത്തെ വീട്ടില്‍ നിന്നത്. പിന്നീട് അമ്മാവന് താമസിക്കുന്ന കാസര്‍കോട് ബേക്കലിലെ മലാംകുന്നിലേക്ക് താമസം മാറ്റി.
പറഞ്ഞതുപ്രകാരമുള്ള ഇടപാടുകള്‍ തീര്ക്കണമെന്നാവശ്യപ്പെട്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് ദിലീപിനുള്ളതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എഴുതിക്കൊടുത്തത്.
റിമാന്റ് തടവുകാര്‍ക്ക് കത്തെഴുതാനും മറ്റും വിദ്യാഭ്യാസമുള്ള സഹതടവുകാരുടെ സഹായം തേടുന്നത് പതിവാണ്. സഹതടവുകാരന് കത്തെഴുതിക്കൊടുക്കുന്നു എന്നതിലപ്പുറം മറ്റൊന്നും ആലോചിച്ചില്ലെന്നും ഈ കത്ത് കേസിന്റെ ഭാഗമായപ്പോള്‍ കൈയ്യക്ഷരത്തിന്റെ ഉടമ എന്ന നിലയില്‍ അതില്‍ ഉള്‍പ്പെട്ടുവെന്നും വിപിന്‍ലാല്‍ പറയുന്നു.
വിപിന്‍ലാലിന്റെ അമ്മാവനെ കാസര്‍കോട്ടെത്തി ഭീഷണിപ്പെടുത്തിയ പ്രദീപ്കുമാറിനെ കോട്ടത്തല സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് ബേക്കല്‍ പോലീസ്. ഹാജരാകുന്നില്ലെങ്കില്‍ ഇയാളെ പിടികൂടാന്‍ ബേക്കല്‍ പോലീസ് കൊട്ടാരക്കരയിലേക്കു പോകും. കെ ബി ഗണേഷ്കുമാര് എം എല്‍ എയുടെ ഓഫീസ് സെക്രട്ടറിയാമ് പ്രദീപ്കുമാര്‍.