Saturday , January 23 2021
Breaking News

പടന്നക്കാട്ട് സി പി എം – ബി ജെ പി സംഘര്‍ഷം : രണ്ടു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : പടന്നക്കാട്ട് സി പി എം-ബി ജെ പി സംഘര്‍ഷം. സി പി എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി ജെ പി പ്രവര്‍ത്തകന്‍ വൈശാഖ് (24) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലും വൈശാഖിനെ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട് കറുന്തൂരിലാണ് സംഭവം.

ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര#് സുകുമാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. വൈശാഖിനെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി പഞ്ചുകൊണ്ട് മുഖത്ത് കുത്തിയെന്നാണ് ബി ജെ പി ആരോപിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RANDOM NEWS

എല്‍ഡിഎഫില്‍ സീറ്റ് ധാരണയായി

ബേഡകം : സിപിഎമ്മും ഐഎന്‍എല്ലും കഴിഞ്ഞ തവണ മത്സരിച്ച ഓരോ സീറ്റുകള്‍ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് (എം), എല്‍ജെഡി പാര്‍ട്ടികള്‍ക്കു …