മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ഞായറാഴ്ച വൈകിട്ട് 6നാണ് സംഭവം. മേല്‍പറമ്പ് സിഐ സി.എല്‍. ബെന്നി ലാലിന്റെ നേതൃത്വത്തില്‍ പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു.
റോഡരികില്‍ ഒരു സംഘം മാസ്ക് ധരിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് പൊലീസ് ഇവരോട് പോകണമെന്നാവശ്യപ്പെട്ടു. ഇതില്‍ ചിലര്‍ അവിടെ നിന്ന് മാറി പോയെങ്കിലും ഏതാനും പേര് അവിടെ നിന്ന് പിരിഞ്ഞു പോയില്ലെന്ന് സി ഐ പറഞ്ഞു. ഇതിനിടയിലാണ് ഒരാള്‍ നിര്‍ത്തിയിട്ട പൊലീസ് ജീപ്പിന്റെ താക്കോലെടുത്തത്.
തുടര്‍ന്ന് പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാക്കേറ്റം നടന്നു. സിഐക്കും എസ്ഐ കെ.ബൈജു, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനു എന്നിവര്‍ക്കു പരുക്കേറ്റു. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.