രാവിലെ എട്ടിന് വീട്ടില്‍ നിന്ന് പുറപെടാറുള്ളവന്..
രാത്രി എട്ടിന് വീട്ടിലെത്തുന്നവന്‍….
രാവിലെയെന്നോ, രാത്രിയെന്നോയില്ലാതെ വീട്ടിലായി,
കൂട്ടമായി വേല ചെയ്തവന് …..
കുടുംബമായി ഉല്ലാസയാത്ര പോയവന്.
കൂട്ടമായികൂട്ടുക്കാരില്ലാതെ ,കുടുംബത്തിലായി.
കൂട്ടമായി പ്രതിഷേധിച്ചവര്‍, കൂട്ടമായി നന്മ ചെയ്തവര്‍…..
കൂട്ടമില്ലാതെ പ്രതിഷേധിക്കുന്ന, നന്മ ചെയ്യുന്ന കാഴ്ച കാണുന്നു നാം
കൂട്ടത്തില്‍ കൂടി കുരയ്ക്കുന്നവരെ കണ്ടവരുണ്ടോ..?
കൂട്ടമായെടുക്കുന്ന തീരുമാനമെന്ന,
വീമ്പിളക്കുന്നവരെ കണ്ടവരുണ്ടോ…. ?
പണമില്ലാത്തവന് ത്രിണമെന്നെ വാക്കിനര്‍ത്ഥമെന്ത്..?
ധനികനും, ദരിദ്രനും തുല്യമാണെന്ന
ചിന്തയെല്ലാമനസ്സിലും വന്നു ചേര്‍ന്നു.
സൂഷ്മോപകരണത്തിനും കാണാത്ത വൈറസേ …
നീയാണ് നായകനെന്ന തിരിച്ചറിവ് നല്കിയില്ലേ.
മാപ്പര്‍ഹിക്കാത്ത ഞങ്ങള്‍ക്ക്,
മാപ്പ് നല്കി മടങ്ങൂ….. നിന് ഗൃഹത്തിലേക്ക് .
ആവര്‍ത്തിക്കില്ല തെറ്റുകളെന്ന ‘വാക്ക് ‘ നല്‍കാം,
അല്ലാതെ നല്കുവാനൊന്നുമില്ല മാപ്പ്… മാപ്പ്..
എഴുതിയത് : സി കെ ശശി ആറാട്ട്കടവ്