Saturday , January 23 2021
Breaking News

മുന്‍ പ്രവാസിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന് ആറാട്ട്കടവ് കുന്നുമ്മലിലെ കെ ബാബു (40) വിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ പോയ ഭാര്യയും മക്കളും തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

നേരത്തെ ഗള്‍ഫിലായിരുന്ന ബാബു നാട്ടിലെത്തി പൊയിനാച്ചി ഇന്റര്‍ലോക്ക് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോരന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ : ബിന്ദു. മക്കള്‍ : ശ്രീലക്ഷ്മി, ദീപക്. സഹോദരങ്ങള്‍ : രവി, അനില്‍, ജയന്തി, ബിന്ദു, സുനിത, നിഷ.

RANDOM NEWS

ഉപ്പള കുബണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഉപ്പള : കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ കുബണൂരിലാണ് നാടിനെ നടുക്കിയ അപകടം. കുബണൂരിലെ …