കാസര്‍കോട് : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ എസ് ആര് ടി സി യുടെ കാസര്‍കോട്-മംഗ്ളൂരു സര്‍വ്വീസ് മാസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച പുനരാരംഭിച്ചു. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പതിനാറ് ബസുകളും കേരള ട്രാസ്പോര്‍ട്ട് കോര്പ്പറേഷന് 19 ബസ്സുകളുമാണ് പുനരാരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ നേരിടുന്ന ദുരതത്തിന് താല്‍ക്കാലിക ആശ്വാസമായി.
കാസര്‍കോട് നിന്ന് കെ എസ് ാര്‍ ടി ബസുകള്‍ തലപ്പാടി വരെ മാത്രമാണ് ഞായറാഴ്ച വരെ സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കേരള- കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ചര്‍ച്ച നടത്തി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.