ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡണ്ട് എംടിപി ഹസൈനാര്‍ സാഹിബിന് അജ്മാന് ഹല ഇന്‍ ഹോട്ടലില്‍ വെച്ച് ഗംഭീരമായ യാത്രയയപ്പ് നല്കി. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിടുകയാണ് ജനാബ് ഹസൈനാര്‍ സാഹിബ്. ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി , വടക്കുമ്പാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, വാസ്ക് വടക്കുമ്പാട് എന്നിവര്‍ സംയുക്തമായാണ് യാത്രയയപ്പ് നല്‍കിയത്… കെഎംസിസി നേതാക്കളായ ജമാല്‍ ബൈത്താന്, അഫ്സല് മെട്ടമ്മല്‍, സലാം തട്ടാഞ്ചേരി, നിസാര്‍ നങ്ങാരത്ത്, ഷബീര്‍ കൈതക്കാട്, ആരിഫ് അലി, ഇഖ്ബാല്‍ വള്വക്കാട്, ഫാറൂഖ് ഹുസൈന്, ഫാസില്‍, ഷാഹിദ് ദാവൂദ്, ഷഹനാസ് അലി എന്‍, ജമാഅത്ത് ഭാരവാഹികളായ ഹസ്സന്, സുബൈര്‍ ബൈത്താന്, ജലാല്‍, നൂറുല്‍ ഹഖ്, ജുനൈദ്, അനീസ്, മജീദ്, മുഹമ്മദ് കെ, കാദര്‍ ചന്ദേര, വാസ്ക് വടക്കുമ്പാട് ഭാരവാഹികളായ സൈഫുദ്ദീന് ബാവ, കബീര്‍,സുഹൈല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി… വിവിധ കമ്മിറ്റികളുടെ ഉപഹാരം അദ്ദേഹത്തിന് സമര്‍പ്പിച്ചു. ഹസ്സൈനാര്‍ എംടിപി മറുപടി പ്രസംഗം നടത്തി.
