Thursday , January 21 2021
Breaking News

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ അനില്‍കുമാര്‍-അനിത ദമ്പതികളുടെ ഏക മകള്‍ അലൈനയാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ഒന്നാം നിലയില്‍ കളിച്ചുകൊണ്ടിരിക്കെ കാല്‍ വഴുതി കൈവരിക്കിടയില്‍ കൂടി താഴേക്ക് വീണാണ് അപകടം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അലൈനയ്ക്ക് ഹൃദയസംബന്ധമായ അസുഖത്തിനു ഏതാനും മാസങ്ങള്‍ക്കു മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഏക മകളുടെ അപകടമരണ വിവരമറിഞ്ഞ് അനില്‍കുമാര്‍ നാട്ടിലെത്തി.

RANDOM NEWS

ഉപ്പള കുബണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഉപ്പള : കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ കുബണൂരിലാണ് നാടിനെ നടുക്കിയ അപകടം. കുബണൂരിലെ …