Saturday , January 23 2021
Breaking News

വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരണം : നാട് കണ്ണീര്‍കയത്തില്‍

ബദിയഡുക്ക : വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരിച്ചു. മൊഗ്രാല്‍ ചൗക്കിയിലെ ലത്തീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. മുഹ്‌സിന്‍ വെള്ളത്തില്‍ മുങ്ങിയ വിവരം കൂടെ പോയ കുട്ടിയാണ് വീട്ടില്‍ അറിയിച്ചത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ ദൂരത്താമ് വെള്ളക്കെട്ട്. പരിസരവാസികളൊന്നും ഇതിലെ വെള്ളം ഉപയോഗിക്കാറില്ല. വാഹനം കഴുകാനാണ് ഇതിലെ വെള്ളം ഉപയോഗിക്കുന്നത്.

സഹോദരങ്ങള്‍ : മുസമ്മില്‍, മുര്‍തള, ലിബാന്‍.

RANDOM NEWS

ഉപ്പള കുബണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഉപ്പള : കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ കുബണൂരിലാണ് നാടിനെ നടുക്കിയ അപകടം. കുബണൂരിലെ …