കാസര്‍കോട് : സ്നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ നബിദിനം. പുലര്‍ച്ചെ പ്രഭാത നിസ്കാരത്തിനു മുമ്പേ പ്രാര്‍ത്ഥനകളും പ്രവാചക പ്രകീര്ത്തനങ്ങളുമായാമ് വിശ്വാസി ലോഗം നബിദിനത്തെ വരവേല്‍ക്കുക. പള്ളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവെയ്ക്കുന്നതും നബിദിനത്തിന്റെ ചടങ്ങാണ്.
