പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്പെന്സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന ലാപ്പുകളിലും തുടരുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും അവരുടെ ലീഡ് നില കുറഞ്ഞു. തൂക്കുസഭയ്ക്കുള്ള സാധ്യത തള്ളിക്കളയനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ നേരിയ ലീഡില്‍ മുന്നേറുകയാണ്. എന്നാല്‍ …
Read More »PSLV C49 വിക്ഷേപിച്ചു; കോവിഡ് പ്രതിസന്ധിക്കിടയിലെ ആദ്യ വിക്ഷേപണം
ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് 2 ബിആര്‍2 എന്നപേരിലുംഇത് …
Read More »ലാവലിന്‍ ഹര്‍ജികള്‍ ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേസ് മാറ്റിവയ്ക്കുന്നതെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാനാണ് നേരത്തെ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അതിലും കൂടുതല്‍ സമയം …
Read More »കോവിഡ് വാക്സിന് വിതരണം: കേന്ദ്രസര്‍ക്കാര്‍ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സജ്ജമായെന്ന് റിപ്പോര്‍ട്ടുകള്‍. 50,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്സിന് ഏകദേശം ഏഴ് ഡോളര്‍ വരെയാവും ചെലവാകുകയെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തിവെപ്പുകളാവും ഒരാള്‍ക്ക് നല്‍കുക. നാല് ഡോളര്‍ ഇതിന് ചെലവ് വരും. വാക്സിന് സംഭരണം, വാക്സിന് …
Read More »പെരിയ ഇരട്ടക്കൊല ; സി ബി ഐ അന്വേഷണം ഒരു വര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു; കൊല്ലപ്പെട്ടവരുടെ കുടുംബം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍ തന്നെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി വ്യക്തമാക്കി കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സി ബി ഐ ഫയല്‍ ചെയ്തിരുന്നതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം കൈമാറിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് …
Read More »നഴ്സിനെ മുന്‍ കാമുകന് തീകൊളുത്തി, തീപടര്‍ന്നതോടെ ചേര്‍ത്തുപിടിച്ച് യുവതി; രണ്ടുപേരും മരിച്ചു
വിജയവാഡ: ആന്ധ്രപ്രദേശില്‍ നഴ്സായ യുവതിയെ മുന്‍ കാമുകന് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മുന്‍കാമുകനും മരിച്ചു. വിജയവാഡ ഹനുമാന്‍പേട്ടില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കോവിഡ് കെയര്‍ സെന്ററിലെ നഴ്സായ ചിന്നാരി(24) മുന്‍ കാമുകന് ജി. നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററില്‍നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. റോഡില്‍വെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയില്‍ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് …
Read More »സ്മിത മേനോന്റെ സന്ദര്‍ശനം : വി മുിരളീധരനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യുഡല്‍ഹി : അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പി ആര് എജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. …
Read More »ഇടപെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ വേണമെന്ന് സി ബി ഐയോട് കോടതി ; ലാവ്ലിന് ഹര്‍ജികള്‍ 16 ലേക്ക് മാറ്റി
ന്യൂഡല്‍ഹി : ലാവ്ലിന് അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി ബി ഐ നല്കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സി ബി ഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്. വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ ചില പ്രതികളെ …
Read More »പൊതുസ്ഥലങ്ങളും റോഡുകളും കൈയ്യേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : പൊതുസ്ഥലങ്േങളും റോഡുകളും കൈയ്യേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രിംകോടതി. സമരങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു തീരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധിയിലാണ് സുപ്രിംകോടതി …
Read More »ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അധ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു
ലക്നൗ : അയോധിയിയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എലപ്രതികളെയും വിട്ടയച്ചു. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സി ബി ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 …
Read More »