കാസര്‍കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ എ വി രാംദാസ് അറിയിച്ചു. ജില്ലയില്‍ നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ സാഹചര്യങ്ങളിലാണ് ഏറ്റവും …
Read More »യാത്രക്കാര്‍ക്ക് ആശ്വാസം ; കെ എസ് ആര് ടി സി യുടെ കാസര്‍കോട്-മംഗ്ളൂരു സര്‍വ്വീസുകള്‍ പുനരാരംഭിച്ചു
കാസര്‍കോട് : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ എസ് ആര് ടി സി യുടെ കാസര്‍കോട്-മംഗ്ളൂരു സര്‍വ്വീസ് മാസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച പുനരാരംഭിച്ചു. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പതിനാറ് ബസുകളും കേരള ട്രാസ്പോര്‍ട്ട് കോര്പ്പറേഷന് 19 ബസ്സുകളുമാണ് പുനരാരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ നേരിടുന്ന ദുരതത്തിന് താല്‍ക്കാലിക ആശ്വാസമായി. കാസര്‍കോട് നിന്ന് കെ എസ് ാര്‍ ടി ബസുകള്‍ തലപ്പാടി വരെ മാത്രമാണ് ഞായറാഴ്ച വരെ സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ …
Read More »പടന്നക്കാട്ട് സി പി എം – ബി ജെ പി സംഘര്‍ഷം : രണ്ടു പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട് : പടന്നക്കാട്ട് സി പി എം-ബി ജെ പി സംഘര്‍ഷം. സി പി എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി ജെ പി പ്രവര്ത്തകന് വൈശാഖ് (24) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലും വൈശാഖിനെ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട് കറുന്തൂരിലാണ് സംഭവം. ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര#് സുകുമാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് സി …
Read More »പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്
മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ഞായറാഴ്ച വൈകിട്ട് 6നാണ് സംഭവം. മേല്‍പറമ്പ് സിഐ സി.എല്‍. ബെന്നി ലാലിന്റെ നേതൃത്വത്തില്‍ പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. റോഡരികില്‍ ഒരു സംഘം മാസ്ക് ധരിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് പൊലീസ് ഇവരോട് പോകണമെന്നാവശ്യപ്പെട്ടു. ഇതില്‍ ചിലര്‍ അവിടെ നിന്ന് മാറി പോയെങ്കിലും ഏതാനും പേര് അവിടെ …
Read More »എല്‍ഡിഎഫില്‍ സീറ്റ് ധാരണയായി
ബേഡകം : സിപിഎമ്മും ഐഎന്‍എല്ലും കഴിഞ്ഞ തവണ മത്സരിച്ച ഓരോ സീറ്റുകള്‍ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് (എം), എല്‍ജെഡി പാര്‍ട്ടികള്‍ക്കു വിട്ടു നല്‍കിയതോടെ ജില്ലാ പ!ഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐ കഴിഞ്ഞ തവണ മത്സരിച്ച 3 സീറ്റില്‍ തന്നെ ഇത്തവണയും മത്സരിക്കും. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളില്‍ ഒന്‍പതില്‍ സിപിഎമ്മും മൂന്നില്‍ സിപിഐയും രണ്ടില്‍ ഐഎന്‍എല്ലും കേരള കോണ്‍ഗ്രസ് (എം) എല്‍ജെഡി എന്നിവര്‍ ഓരോ സീറ്റുകളിലുമാണു മത്സരിക്കുന്നത്. …
Read More »നടിയെ അക്രമിച്ച കേസ് : ഭീഷണിയുണ്ടായ സാക്ഷിയെ ജാമ്യത്തിലിറക്കാനും ശ്രമം നടന്നു
കാഞ്ഞങ്ങാട് : നടിയെ അക്രമിച്ച കേസിലെ സാക്ഷി വിപിന്‍ലാല്‍ ചെക്ക് കേസില്‍ റിമാന്റിലായപ്പോള്‍ ജാമ്യത്തിലിറക്കാനും വരുതിയില്‍ നിര്‍ത്താനും നേരകത്തെയും ചിലര്‍ ശ്രമിച്ചതായി വിവരം. വിപിന്‍ലാല്‍ കാക്കനാട് സബ് ജയിലിലാണുണ്ടായിരുന്നത്. നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കുവേണ്ടി ജയിലില്‍ നിന്ന് കത്തെഴുതിയത് വിപിന്‍ലാലാണെന്നും ഇയാള്‍ കേസിലെ സാക്ഷിയായെന്നും പുറത്തറിഞ്ഞതോടെയാണ് ജാമ്യത്തിലിറക്കാനുള്ള ശ്രമമുണ്ടായത്. 2017 നവംബര്‍ ഒന്നിനാണ് വിപിന്‍ലാലിന് ഇതുസംബന്ധിച്ച വിവരം കിട്ടിയത്. അതോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ആരും …
Read More »ജില്ലയില്‍ 62 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്ക് : 118 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20402 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 118 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 215 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6069 പേര് …
Read More »മഞ്ചേശ്വരം കുഞ്ചത്തൂരില്‍ മധ്യവയസ്കനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ; മൃതദേഹം റോഡരികില്‍ തള്ളി, സ്കൂട്ടര്‍ മറിച്ചിട്ടു
കാസര്‍കോട് : മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കര്‍ണാടക സ്വദേശിയായ മധ്യവയസ്ക്കന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ദേവീപുരയില് താമസിക്കുന്ന ഹനുമന്തയുടെ മരണമാണ് കൊലപാതദകമാണെന്ന് തെളിഞ്ഞത്. ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയും ചേര്‍ന്നാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നും ഇരുവരേയും കസ്റ്റയിലെടുത്തതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ചത്തൂരിലെ റോഡരികില്‍ ഹനുമന്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി സ്കൂട്ടറും മറിഞ്ഞുകിടന്നിരുന്നു. സംഭവം അപകടമരണാണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ മൃതദേഹത്തില്‍ അപകടത്തിന്റെ ലക്ഷണങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് …
Read More »നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ്കുമാറിന്റെ സെക്രട്ടറിക്ക് നോട്ടീസ്
ബേക്കല്‍: നടിയെ ആക്രമിച്ച കേസില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ യുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസിന്റെ നോട്ടീസ്. കേസില്‍ മാപ്പു സാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ബേക്കല്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു. 2020 ജനുവരി 24നാണ് പ്രദീപ്കുമാര്‍ കാസര്‍കോട് ബേക്കല്‍ എത്തിയത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തതിനു ശേഷം കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെത്തി …
Read More »കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്കി
കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ സി ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരവിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സമ്മാനവും സാക്ഷ്യപത്രവും നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയിലാണ് സമ്മാന വിതരണം നടത്തിയത്. കോവിഡ് പ്രതിരോധനത്തിന് മാസ്ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയുമാണ് കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ …
Read More »