Saturday , January 23 2021
Breaking News

More News

മുന്‍ പ്രവാസിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന് ആറാട്ട്കടവ് കുന്നുമ്മലിലെ കെ ബാബു (40) വിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ പോയ ഭാര്യയും മക്കളും തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നേരത്തെ ഗള്‍ഫിലായിരുന്ന ബാബു നാട്ടിലെത്തി പൊയിനാച്ചി ഇന്റര്‍ലോക്ക് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോരന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ : ബിന്ദു. മക്കള്‍ : ശ്രീലക്ഷ്മി, …

Read More »

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ അനില്‍കുമാര്‍-അനിത ദമ്പതികളുടെ ഏക മകള്‍ അലൈനയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ഒന്നാം നിലയില്‍ കളിച്ചുകൊണ്ടിരിക്കെ കാല്‍ വഴുതി കൈവരിക്കിടയില്‍ കൂടി താഴേക്ക് വീണാണ് അപകടം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അലൈനയ്ക്ക് ഹൃദയസംബന്ധമായ അസുഖത്തിനു ഏതാനും മാസങ്ങള്‍ക്കു …

Read More »

കീഴൂര്‍ പടിഞ്ഞാറെ പി എസ് ഹുസൈന്‍ അന്തരിച്ചു

കീഴൂര്‍ പടിഞ്ഞാര്‍ സുലൈമാന്റെ മകന്‍ പി എസ് ഹുസൈന്‍ (71) അന്തരിച്ചു. ഭാര്യ ആയിശ. മക്കള്‍ ശമീം, ജാസ്മിന്‍, ഹസീന, സാദിഖ്, സുലൈമാന്‍, ജസീല. മരുമക്കള്‍ സാബിര്‍, സുലൈമാന്‍, ജുവൈരിയ, റുബീന, റസ്മീന. സഹോദരങ്ങള്‍ പി എസ് അബ്ദുല്‍ ഖാദര്‍, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഖദീജ.

Read More »

വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരണം : നാട് കണ്ണീര്‍കയത്തില്‍

ബദിയഡുക്ക : വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരിച്ചു. മൊഗ്രാല്‍ ചൗക്കിയിലെ ലത്തീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. മുഹ്‌സിന്‍ വെള്ളത്തില്‍ മുങ്ങിയ വിവരം കൂടെ പോയ കുട്ടിയാണ് വീട്ടില്‍ അറിയിച്ചത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ ദൂരത്താമ് വെള്ളക്കെട്ട്. പരിസരവാസികളൊന്നും ഇതിലെ വെള്ളം ഉപയോഗിക്കാറില്ല. വാഹനം കഴുകാനാണ് ഇതിലെ വെള്ളം ഉപയോഗിക്കുന്നത്. സഹോദരങ്ങള്‍ : മുസമ്മില്‍, മുര്‍തള, ലിബാന്‍.

Read More »

ഉപ്പള കുബണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഉപ്പള : കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ കുബണൂരിലാണ് നാടിനെ നടുക്കിയ അപകടം. കുബണൂരിലെ രാജേഷ് (41) ആണ് മരിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ രാജേഷ് രാവിലെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വീടിനടുത്ത് നിന്ന് ഇരുപത് മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ മൈതാനത്ത് എത്തിയപ്പോഴാണ് കാട്ടുപന്നി ചാടി വീണത്. പൊടുന്നനെയുള്ള പന്നിയുടെ ആക്രമണത്തില്‍ നിന്നും രാജേഷിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചാടി വീഴുന്നതിനിടെ പന്നിയുടെ കുത്ത് …

Read More »

ഭര്‍തൃവീട്ടില്‍ നിന്നും തീകൊളുത്തി പൊള്ളലേറ്റ യുവതി മരിച്ചു ; ഭര്‍തൃമാതാവിനെതിരെ ജാമ്യമില്ലാ കേസ്

ഉദുമ : ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി പൊള്ളലേറ്റ് ഗുരുതരനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേല്‍ബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി കെ ശ്രീജ (20)യാണ് മരിച്ചത്. ഇതേ തുടര്‍ന്ന് സുജിത്കുമാറിന്റെ അമ്മ സരോജിനിക്കെതിരെ മേല്‍പറമ്പ് പോലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടില്‍ വെച്ച് പെയിന്റിന് ഉപയോഗിക്കുന്ന ടിന്നര്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ശ്രീജ …

Read More »

കടന്നല്‍ കുത്തേറ്റ് വയോധിക മരിച്ചു

കാഞ്ഞങ്ങാട് : കടന്നല്‍ കുത്തേറ്റ് വയോധിക മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിനി ഖദീജ (70) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ നിന്നും പച്ചക്കറി ശേഖരിക്കുവാനും വളമിടുന്നതിനുമായി എത്തിയതായിരുന്നു ഖദീജയും മകളും മരുമക്കളും. പൊടുന്നനെയാണ് കടന്നല്‍ക്കൂട്ടം ഇളകിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും കുത്തേറ്റിരുന്നു. പെട്ടെന്നുള്ള കടന്നല്‍ ആക്രമണത്തില്‍ നിന്ന് ഖദീജയ്ക്ക് ഒഴിഞ്ഞുു മാറാന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ …

Read More »

മകള്‍ക്ക് പിന്നാലെ മാതാവും മരിച്ചു

കാസര്‍കോട് : മകള്‍ മരിച്ച് മൂന്നാം നാള്‍ മാതാവും മരിച്ചു. തളങ്കര കണ്ടത്തിലെ പഴയകാല ഫുട്‌ബോള്‍ താരം മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ (46)യാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ഇവരുടെ മകള്‍ മുഫീദ മൂന്നു ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. അസുഖം മൂലം ആശുപത്രിയിലായിരുന്നതിനാല്‍ മകളുടെ മരണ സമയത്ത് ഇവര്‍ വീട്ടില്‍ എത്തിയിരുന്നില്ല.

Read More »

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലയാിരുന്ന കീഴൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട് : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ദാസന്‍-ശാരദ ദമ്പതികളുടെ മകന്‍ ഷാജി ഡി (29)യാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് വൈകിട്ട് ചെമ്മനാട് ജംഗ്ഷനില്‍ വെച്ച് ഷാജി സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്ക് പത്തു ലക്ഷം രൂപയോളം ചെലവായി. ചികിത്സക്ക് പണമില്ലാത്തതിനാല്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ …

Read More »

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാരന്‍ അന്തരിച്ചു

കാസര്‍കോട് ഗവ.വൃദ്ധസദനത്തിലെ അന്തേവാസിയായ അഷ്‌റഫ് (68) നവംബര്‍ ഏഴിന് നിര്യാതനായി. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും അവകാശികളെക്കുറിച്ചോ ബന്ധു ക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസറകോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാസര്‍കോട് പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ അടക്കം ചെയ്യും. …

Read More »