ഇന്നോവ ക്രിസ്റ്റയായപ്പോള് ഡീസല്‍ മോഡലുകള്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. പെട്രോള്‍ മോഡലുകള്‍ എന്നുവരും എന്ന ചോദ്യത്തിന് ഉടനത്തെും എന്ന് മാത്രമായിരുന്നു മറുപടി. പെട്രോള്‍ വാഹനത്തിന്‍െറ മറ്റ് പ്രത്യേകതകളും ടൊയോട്ട പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ കൃത്യമായ വിവരങ്ങളോടെ പെട്രോള്‍ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. വാഹനത്തിന്‍െറ 2.7ലിറ്റര്‍, നാല് സിലിണ്ടര്‍ എഞ്ചിന് 166ബി.എച്ച്്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. G,V,Z എന്നിങ്ങനെ മൂന്ന് വേരിയന്െറുകളാണുള്ളത്. G വേരിയന്‍െറിന് മാനുവല്‍ ഓട്ടോമാറ്റിക് മോഡലുകളുണ്ട്. Z വേരിയന്‍െറില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമേ ഉള്ളൂ.
