ഗര്‍ഭിണികളുടെ അമിത ആശങ്കകള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും എന്നു പറയുന്നതു വെറുതെയല്ല.. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അനുഭവിക്കുന്ന അമിത മാനസിക സംഘര്‍ഷങ്ങള്‍ കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. ലണ്ടന്‍ കിങ്സ് കോളജിലെ ഡന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദന്തചികില്‍സാ വിദഗ്ദരുടേതാണ് ഈ നിഗമനം.
അമേരിക്കയില്‍ രണ്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 42 ശതമാനം പേരും പല്ലുകള്‍ക്ക് കേടും പഴുപ്പും ബാധിച്ചവരാണ്. ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 21 ശതമാനം പേര്‍ക്കും ദന്തക്ഷയം സാധാരണമാണ്. എണ്ണൂറോളം ഗര്‍ഭിണികളിലും അവര്‍ക്കു ജനിച്ച കുഞ്ഞുങ്ങളിലും നടത്തിയ നിരീക്ഷണത്തില്‍ നിന്നാണ് പുതിയ നിഗമനം.
മുപ്പതു വയസ്സില്‍ താഴെയുള്ള ഗര്‍ഭിണികളെയും അ!ഞ്ചുവയസ്സില് താഴെയുള്ള കുഞ്ഞുങ്ങളെയും ആണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. അമിത മാനസിക സംഘര്‍ഷം മൂലം പ്രസവസമയത്ത് എച്ച്ഡിഎല്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ട്രൈഗ്ലിസറൈഡ് തുടങ്ങിയവയില്‍ ഉണ്ടാകുന്ന ക്രമാതീതമായ വ്യത്യാസങ്ങളാണ് ദന്തക്ഷയത്തിനു കാരണം. ആവശ്യത്തിനു മുലപ്പാല്‍ ലഭിക്കാത്തതും കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിനു ദോഷകരമാണത്രേ.
പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതും അമിതമായി മധുരമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പതിവായി കഴിക്കുന്നതും പാരമ്പര്യ ഘടകങ്ങളുമൊക്കെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതു തന്നെ.