വാവേ വൈ9 പ്രൈം ഇന്ത്യയിലെത്തി. പോപ്പ് അപ്പ് ക്യാമറയുമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ വാവേ സ്മാര്‍ട്ഫോണ്‍ ആണ്. റിയല്‍മി എക്സ്, ഓപ്പോ കെ3 സ്മാട്ഫോണുകളുടെ നിരയിലേക്കാണ് വാവേ വൈ9 പ്രൈം എത്തുന്നത്. ട്രിപ്പിള്‍ റിയര്‍ക്യാമറ, നോച്ചില്ലാത്ത ഡിസ്പ്ലേ, കിരിന്‍ 710എഫ് പ്രൊസസര്‍ എന്നിവ വൈ9 പ്രൈമിന്റെ സവിശേഷതകളാണ്. വാവേ വൈ9 പ്രൈം 2019 ന് ഇന്ത്യയില്‍ 15990 രൂപയിലാണ് വില തുടങ്ങുന്നത്. നാല് ജിബി റാം + 128 ജിബി പതിപ്പിനാണ് ഈ വില. ഓഗസ്റ്റ് ഏഴ് മുതല്‍ ആമസോണില്‍ ഫോണ്‍ വില്പനയ്ക്കെത്തും. നോകോസ്റ്റ് ഇഎംഐ ഉള്‍പ്പടെയുള്ള വിവിധ ഓഫറുകള്‍ ആമസോണില്‍ ലഭ്യമാവും.
എമറാള്‍ഡ് ഗ്രീന്‍, സാഫയര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. വൈ9 പ്രൈമിന് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വാവേയുടെ സ്പോര്‍ട്സ് ഹെഡ്ഫഫോണ് സൗജന്യമായി ലഭിക്കും. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച വാവേ വൈ9 (2019) സ്മാര്‍ട്ഫോണിന്റെ പരിഷ്കരിച്ച പതിപ്പാണ് വാവേ വൈ9 പ്രൈം(2019).ഇടത് ഭാഗത്ത് നിന്നും ഉയര്‍ന്നുവരുന്ന പോപ്പ് അപ്പ് സെല്‍ഫി ക്യാമറ. നോച്ച് ഇല്ലാത്ത സ്ക്രീന്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.
6.59 ഇഞ്ച് ഫുള്‍എച്ച്ഡി പ്ല്സ് എല്‍സിഡി ഫുള്‍വ്യൂ ഡിസ്പ്ലേ, 91 ശതമാനം സ്ക്രീന്ബോഡി അനുപാതം. 2.2 ഗിഗാഹെര്‍ട്സ് ഒക്ടാകോര്‍ കിരിന്‍ 710 എഫ് ചിപ്സെറ്റ്. നാല് ജിബി റാം 128 ജിബി സ്റ്റോറേജ്. എന്നിവയാണ് വൈ9 പ്രൈമിന്റെ സവിശേഷതകള്‍.