ഉലുവായിട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ച് മുടി കഴുകിയാല്‍ മുടി കൊഴിച്ചില്‍ തടയാനാകും
കാല്‍കപ്പ് ഉലുവ വെള്ളത്തിലിട്ട് കുതിര്‍ന്ന ശേഷം കുഴമ്പു രൂപത്തിലാക്കി അരച്ചെടുക. ഉലുവ ഒരുദിവസം വെള്ളത്തിലിട്ട് പിറ്റേദിവസം ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ രണ്ട് കപ്പ് മയിലാഞ്ചിെപ്പാടിയും കടുകെണ്ണയും ചേര്‍ക്കണം. ഈ മിശ്രിതം തലമുടിയില്‍ കുറച്ചു നേരം കെട്ടിവയ്ക്കക. ഷാംപു ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടി തഴച്ചു വളരാന്‍ ഇത് സഹായിക്കും.
നെല്ലിക്കാപ്പൊടിയും ആവണക്കെണ്ണയും തലയോട്ടിയില്‍ പുരട്ടിയാല്‍ മുടിക്ക് നിറവും കരുത്തും ഉണ്ടാകും.
തേനും ഒലിവെണ്ണയും ചേര്‍ന്ന മിശ്രിതം മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക. മുടിക്ക് ജലാംശവും തിളക്കവും ഉണ്ടാകും.
തേങ്ങാപ്പാലില്‍ തലയോട്ടിയും മുടിയും കഴുകിയാല്‍ താരന് കുറയും.