Saturday , January 29 2022
Breaking News

ഒരു മുറൈ വന്ത് പാര്‍ത്തായ’ ചിത്രീകരണം തുടങ്ങി

Cinema

കോക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് നവാഗതനായ സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിന്റേതെന്ന് സംവിധായകന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, ടിനി ടോം, സൗബിന്‍ ഷാഹിര്‍, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, പ്രശാന്ത്, ബാലാജി, സാബുമോന്‍, എബ്രഹാം കോശി, സനൂഷ, ബിന്ദു പണിക്കര്‍, സീമ ജി. നായര്‍, പ്രയാഗ, രശ്മി തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ: അഭിലാഷ് ശ്രീധരന്‍. കാമറ: ധനേഷ് രവീന്ദ്രനാഥ്. സംഗീതം: വിനു തോമസ്. എഡിറ്റിങ്: ബിബിന്‍ പോള്‍ സാമുവല്‍. കല: എം. ബാവ. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം: ഷീബ മണിശങ്കര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: രഞ്ജിത് കരുണാകരന്‍, ജോണ്‍ കുട്ടിയാന്‍മല. ക്രിയേറ്റീവ് ഡയറക്ടര്‍: നിധീഷ് ശക്തി. അസോ. ഡയറക്ടര്‍: പി. പത്മരാജന്‍. അസി. ഡയറക്ടേഴ്‌സ്: ബിന്റൊ സ്റ്റീഫന്‍, സഹദ് നടമ്മല്‍, സംഗീത് ജോയ്, ശിവരാജ്, ജിംഷാദ്. അസി. കാമറ: നരീഷ്, അഖില്‍, അരവിന്ദ്. പ്രൊഡ. മാനേജര്‍: ഷമീജ്. സ്റ്റില്‍സ്: പ്രേംലാല്‍.

RANDOM NEWS

മഞ്ജു വാര്യരുടെ ചതുര്‍മുഖം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ …