Sunday , November 28 2021
Breaking News

നോട്ട് അസാധുവാക്കല്‍ : പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂഡല്‍ഹി: നോട്ട്  അസാധുവാക്കലിനെ തുടര്‍ന്ന് തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തരമന്ത്രി രകാജ്‌നാഥ് സിങ്ങ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഈ മാസം 28ന്? നടക്കുന്നരാജ്യവ്യാപക പ്രതിഷേധത്തിനു മുമ്പേ മറ്റൊരു ഒത്തു തീര്‍പ്പിന് തയാറല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

രാവിലെ 11മണിക്ക് ലോക്‌സഭ ആരംഭച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്തു. ബഹളത്തിനിടെ സമാജ്‌വാദി പാര്‍ട്ടി എം.പി അക്ഷയ് യാദവ് കടലാസു കീറി സ്പീക്കറുടെ ചേംബറിലേക്ക് എറിഞ്ഞു. തുടര്‍ന്ന് ലോക്‌സഭ നടപടികള്‍ 12വരെ നിര്‍ത്തിവച്ചു.

രാജ്യസഭയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സംസാരിക്കാന്‍ ഉപാധ്യക്ഷന്‍ അനുമതി നല്‍കിയെങ്കിലും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി എരതിര്‍ത്തു. ചര്‍ച്ചക്ക് തയാറാകുന്നില്ലെങ്കില്‍ പ്രതിപക്ഷത്തു നിന്ന് ഒരാളെയും സംസാരിക്കാനനുവദിക്കില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഇതേ തുര്‍ന്ന് പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷ പ്രതിഷേധം ശക്?തമമായതിനെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തി വെച്ചു.

RANDOM NEWS

കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധര്‍: നേതാക്കള്‍ നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നു ; ബി ജെ പി

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് ബി ജെ പി. കോണ്‍ഗ്രസ് നേതാവ് …