Monday , May 16 2022
Breaking News

നടി ആക്രമിക്കപ്പെട്ട കേസ്: സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

Dileepകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്.

അതേസമയം, വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമായില്ല. ഈ ഹര്‍ജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നേരത്തേ മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍, ദിലീപിന്റെ അഭിഭാഷകനെ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുവദിച്ചിരുന്നു.

പിന്നീട്, ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുള്ള മറ്റു തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കാണിച്ച് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു സ്ത്രീ ശബ്ദമുണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നുമാണ് ദിലീപിന്റെ വാദം.
എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിയല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ദൃശ്യങ്ങള്‍ ഒരു കാരണവശാലും പ്രതിയ്ക്ക് നല്‍കരുതെന്നും നടിയെ വീണ്ടും അപകീര്‍ത്താനാണ് ശ്രമമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

RANDOM NEWS

മഹാനടിക്ക് വിട; കെ പി എ സി ലളിത ഇനി ദീപ്തസ്മരണ

തൃശൂര്‍ : അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ പി എ സി ലളിത ഓര്‍മ്മയായി. വൈകിട്ട് ആ് മണിയോടെ തൃശൂര്‍ …