Tuesday , March 9 2021
Breaking News

PSLV C49 വിക്ഷേപിച്ചു; കോവിഡ് പ്രതിസന്ധിക്കിടയിലെ ആദ്യ വിക്ഷേപണം

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് 2 ബിആര്‍2 എന്നപേരിലുംഇത് അറിയപ്പെടും. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ വിക്ഷേപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76ാമത്തെ വിക്ഷേപണവും പിപിഎസ്.എല്‍.വിയുടെ 51ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

RANDOM NEWS

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക്. ഈ മാസം 25 മുതല്‍ മോദിയുടെ …