സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍
അത് ലൈംഗിക പ്രശ്നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 43 ശതമാനം സ്ത്രീകളിലും 31 ശതമാനം പുരുഷന്മാരിലും ലൈംഗിക പ്രശ്നങ്ങളുള്ളതായി കണ്ടു വരുന്നു. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. മിക്കവാറും ലൈംഗികപ്രശ്നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നവയാണ്. പങ്കാളിയോടും അതുപോലെതന്നെ ഡോക്ടറോടും നിങ്ങളുടെ പ്രശ്നങ്ങള്‍ യഥാസമയം പങ്കുവെയ്ക്കുകയാണ് വേണ്ടത്.
കാരണങ്ങള്‍
മാനസികമോ ശാരീരികമോആയ കാരണങ്ങള്‍മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം.
ശാരീരികം:
പ്രമേഹം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ഹോര്‍മോണ്‍ അസംതുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ലൈംഗിക താല്പര്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം.
മാനസികം:
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, പങ്കാളിയെ തൃപ്തിപെടുത്താനകുമോയെന്ന ആകുലത, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍, വിഷാദം, കുറ്റബോധം, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.
പ്രശ്നങ്ങള്‍ ആര്‍ക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. എല്ലാംപ്രായക്കാരിലും ഇത് കണ്ടുവരുന്നു. പ്രായമാകുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ ലൈംഗീകതയെ സാരമായി ബാധിക്കുന്നത് സ്വാഭാവികമാണ്.
സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു
താല്പര്യമില്ലായ്മ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, രതിമൂര്ച്ചയുടെ അഭാവം, വേദനയോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങള്‍ തുടര്‍ന്നുള്ള സ്ലൈഡുകളില്‍ ഇക്കാര്യങ്ങള്‍ വിവരിക്കാം.
താല്പര്യമില്ലായ്മ
ലൈംഗികതയോട് താല്പര്യമില്ലാത്ത അവസ്ഥയ്ക്കുപിന്നില് നിരവധി കാരണങ്ങളുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിവിധ ചിക്തിസകള്. (ഉദാ. അര്‍ബുദ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോതെറാപ്പി), വിഷാദരോഗം, ഗര്‍ഭാവസ്ഥ, മാനസിക സമ്മര്‍ദം, ക്ഷീണം തുടങ്ങിയവ ചില കാരണങ്ങളാണ്. ഒരെ പ്രവൃത്തിമൂലമുള്ള താല്പര്യക്കുറവ്, ജോലി, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജീവിതരീതിയുമായുള്ള പ്രശ്നങ്ങള്‍ എന്നിവയും താല്പര്യക്കുറവിന് കാരണമാകുന്നു.
ഉത്തേജനക്കുറവ്
ലൈംഗിക പ്രകൃയക്കിടെ ഉത്തേജിതയാകാത്തത് ലൂബ്രിക്കേഷനെ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് പ്രധാനകാരണം. ഉല്‍കണ്ഠയും
ഉത്തേജനത്തെ ബാധിക്കുന്നു. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്നങ്ങള്‍ യോനിയിലേയ്ക്കും ക്ലിറ്റോറിസിലേയ്ക്കും ആവശ്യത്തിന് രക്തംപ്രവഹിക്കുന്നതിന് തടസമാകുന്നു. ഇത് ഉത്തേജനമില്ലായ്മയുണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
രതിമൂര്‍ച്ച താല്പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായ തിക്താനുഭവം എന്നിവ രതിമൂര്ച്ചെയ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജനം ലഭിക്കാത്തതും കഴിക്കുന്ന മരുന്നുകളും മാറാരോഗങ്ങളും ഇതിനു കാരണമാകുന്നു.
വേദനാപൂര്‍ണമായ ബന്ധം ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാകുന്നതിനു പിന്നില്‍ നിരവധികാരണങ്ങളാണുള്ളത്. ഗര്‍ഭാശയമുഴ, ഓവറേറിയന് സിസ്റ്റ്, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ശസ്ത്രക്രിയക്കിടെ ടിഷ്യുവിലുണ്ടാകുന്ന പാടുകള്‍, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാപൂര്ണമാക്കും.
മാനസിക കാരണങ്ങളാണ് യോനീ സങ്കോചത്തിന് കാരണമാകുന്നത്. മനസന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗികവിരക്തി, ഭയം, പാപബോധം, ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം.