Saturday , February 27 2021
Breaking News

കരിഓയില്‍ പ്രയോഗം: ആറ് ശിവസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Khurshid---mahmoodമുംബൈ: മുന്‍ പാക് വിദേശമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനം മുംബൈയില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുനേരെ കരിഓയില്‍ പ്രയോഗം നടത്തിയ സംഭവത്തില്‍ ആറ് ശിവസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശിവസേനാ ശാഖാ പ്രമുഖ് ഗജാനന്ദ് പാട്ടില്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ആറുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ ആയിരുന്നു അറസ്റ്റ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സിപി അശോക് ദിധേ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതിനിടെ, സംഭവം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അഭിപ്രായപ്പെട്ടു. കസൂരിയെ അംഗീകരിക്കുന്നില്ല. എന്നാല്‍ നിയമം കൈയ്യിലെടുത്ത നടപടി ശരിയായില്ല. പ്രതിഷേധിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കണമായിരുന്നുവെന്ന് ഫട്‌നാവിസ് പറഞ്ഞു. വിദേശരാജ്യത്തുനിന്ന് പ്രമുഖവ്യക്തി രാജ്യത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത് നിയമവിരുദ്ധമല്ലെന്നും സംരക്ഷണം നല്‍കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : ദൈനംദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. …