Saturday , January 29 2022
Breaking News

സുഹാസിനിയുടെ തിരക്കഥയ്ക്ക് രേവതിയുടെ സംവിധാനം

Suhasini-Revathi-Film

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച രണ്ട് പെണ്‍മുഖങ്ങള്‍രേവതിയും സുഹാസിനിയുംക്യാമറയ്ക്ക് പിന്നില്‍ ഒന്നിക്കുന്നു.രേവതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണ്. കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വികാസ് ബാലിന്റെ ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്.തന്റെ ആദ്യ തിരക്കഥാസരംഭത്തിന്റെ തിരക്കിലാണ് സുഹാസിനി. ഇംഗ്ലീഷ് ചിത്രമായ മിത്ര്; മൈ ഫ്രണ്ടിലൂടെ സംവിധാനരംഗത്തേയ്ക്ക് കടന്നരേവതിയുടെ ആറാമത്തെ ചിത്രമായിരിക്കും ഇത്. ഹിന്ദിയിലെ ഫിര്‍ മിലേംഗ, മുംബൈ കട്ടിങ്, മലയാളത്തിലെ കേരള കഫേയിലെ മകള്‍ എന്നിവ സംവിധാനം ചെയ്ത രേവതി റെഡ് ബില്‍ഡിങ് വേര്‍ ദി സണ്‍ സെറ്റ്‌സ് എന്നൊരു ഇംഗ്ലീഷ് ഹൃസ്വചിത്രവും ഒരുക്കിയിരുന്നു.

റാണി മേഹ്‌റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ഹിന്ദി ചിത്രമായ ക്യൂന്‍ പറഞ്ഞത്.
പത്രാസ് പോരെന്ന് പറഞ്ഞ് പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒടുവില്‍ തന്റെ കുറ്റം ഏറ്റുപറഞ്ഞ് തിരിച്ചുവന്ന പ്രതിശ്രുത വരനായ വിജയ്ക്ക്
വിവാഹ നിശ്ചയത്തിന്റെ സമയത്ത് അയാള്‍ സമ്മാനിച്ച വിവാഹമോതിരം റാണി തന്റേടത്തോടെ തിരിച്ചുകൊടുക്കുന്നതോടെയാണ് ചിത്രം
അവസാനിക്കുന്നത്. ബോക്‌സ്ഓഫീസില്‍ വിചാരിച്ച അത്ര ചലനം സൃഷ്ടിക്കാനായില്ലെങ്കിലും വലിയ വിമര്‍ശക പ്രശംസ പിടിച്ചുപറ്റാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു.

ഈ വര്‍ഷം ഒക്‌ടോബറില്‍ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. താരനിര്‍ണയം തുടങ്ങിയിട്ടില്ല.
നടന്‍ ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്. ത്യാഗരാജന്റെ മകന്‍ പ്രശാന്തായിരിക്കും റാണിയുടെ പ്രതിശ്രുത വരന്‍ വിജയിന്റെ വേഷം ചെയ്യുകയെന്ന് ആദ്യം അഭ്യൂഹമുണ്ടായിരുന്നെങ്കിലും ത്യാഗരാജന്‍ തന്നെ അത് നിഷേധിച്ചിട്ടുണ്ട്.

RANDOM NEWS

മഞ്ജു വാര്യരുടെ ചതുര്‍മുഖം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ …