Saturday , October 16 2021
Breaking News

സഹകരണ ബാങ്കുകളിലെ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കണമെന്നും ഇതുസംബന്ധിച്ച് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് സഹകരണ ബാങ്കുകളുടെ പ്രശ്‌നമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കി. ഇന്റര്‍നെറ്റ് ബാങ്കിങ് ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കേന്ദ്രം അറിയിച്ചു.

അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

RANDOM NEWS

കുട്ടികള്‍ക്ക് കോവാക്‌സിന്‍ കുത്തിവെക്കാം ; വിദഗ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് …