Saturday , January 29 2022
Breaking News

ഫേസ്ബുക്കില്‍ മുന്‍ഭാര്യയെ പ്രണയിച്ചത് പുലിവാലായി

Facebook

ബറേലി: ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികള്‍ക്ക് പറ്റിയത് പക്ഷേ സമാനതകളില്ലാത്ത പറ്റാണ്. അവിടെ ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്ഥിരം വഴക്കായി.ഒടുവില്‍ ഒന്നിച്ച് പോകാനാകില്ലെന്ന് പറഞ്ഞ് രണ്ട് പേരും സലാം പറഞ്ഞ് പിരിഞ്ഞു. പുതിയൊരു പ്രണയം കണ്ടെത്താന്‍ അവര്‍ രണ്ട് പേരും തിരഞ്ഞെടുത്തത് ഫേസ്ബുക്കിനെ.

വ്യാജപേരില്‍ തന്നെ ഇതിനായി അവര്‍ അക്കൗണ്ടുണ്ടാക്കി. മാസങ്ങളോളും നീണ്ട ഫേസ്ബുക്ക് ജീവിതത്തിനൊടുവില്‍ രണ്ട് പേര്‍ക്കും ഫേസ്ബുക്കില്‍ നിന്ന് തന്നെ പുതിയ പ്രണയം കിട്ടി. രണ്ട് പേരും ചാറ്റിങ് തുടങ്ങി. മൂന്നുമാസത്തോളം ഇത് നീണ്ടു. അങ്ങനെ ‘പയ്യനും’ ‘പെണ്‍കുട്ടിയും’
പരസ്പരം നേരിട്ട് കാണാന്‍ തീരുമാനിച്ചു. അതിനായി തീയതിയും ദിവസവും സ്ഥലവും നിശ്ചയിച്ചു.

രണ്ട് പേരും പറഞ്ഞുറപ്പിച്ചതുപോലെ റെസ്റ്റോറന്റിലെത്തി. നേരിട്ടുകണ്ടപ്പോള്‍ അവര്‍ അമ്പരന്നു. മാസങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പിരിഞ്ഞ പഴയ ഭര്‍ത്താവും
ഭാര്യയും തന്നെ. അതോടെ വന്‍തര്‍ക്കമായി. ചീത്തവിളിയായി. കണ്ടുനിന്നവര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതിയായി.
പോലീസിനെ വിവരം അറിയിച്ചു. പക്ഷേ കേസെടുക്കാന്‍ വകുപ്പൊന്നുമില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി. പകരം രണ്ട് പേരെയും കുടുംബ കൗണ്‍സിലിങ് സെന്ററിലേക്ക് കൗണ്‍സിലിങ്ങിനായി അയച്ചു.

RANDOM NEWS

മഞ്ജു വാര്യരുടെ ചതുര്‍മുഖം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാന്‍) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ …