കാസര്‍കോട് : ജോലി തേടി എറണാകുളത്തെത്തിയ ബന്തടുക്ക സ്വദേശിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക കക്കച്ചാലിലെ പരേതനായ വേണുഗോപാലന്‍ നായര്‍ – പത്മാവതി ദമ്പതികളുടെ മകന് ശ്രീജേഷ് (29)നെയാണ് എറണാകുളം തൃപ്പൂണിത്തറ റെയില്‍വേ സ്റ്റേഷനു ഒരു കിലോ മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുദിവസം മുമ്പ് ജോലി തേടിയെത്തിയതായിരുന്നു.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തിനരികില്‍ യുവാവിനെ മരിച്ച നിലയില്‍ യാത്രക്കാര്‍ കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൃപ്പൂണിത്തറ ഹില്‍പാലസ് സി ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോക്കറ്റില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖ നോക്കിയപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് കുറച്ചുകാലം ഗള്‍ഫിലായിരുന്നു. പിന്നീട് നാട്ടില്‍ വന്ന് ബംഗ്ളൂരുവിലും ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് എറണാകുളത്ത് ജോലി തേടിയെത്തിയത്. എറണാകുളത്തു തന്നെയുള്ള ബന്ധുക്കളും നാട്ടുകാരായ രണ്ടുപേരും എത്തിയാണ് മൃതദേഹം ശ്രീജേഷിന്റെതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
പിതാവ് വേണുഗോപാലന്‍ നായര്‍ രണ്ടു വര്‍ഷം മുമ്പ് തൂങ്ങി മരിച്ചിരുന്നു. അവിവാഹിതനാണ്. ഏകസഹോദരി അന്ിളി. മൃതദേഹം ഇന്ക്വസ്റ്റിമു ശേഷം കളമശ്ശേി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആന്തൂരിലെ കണ്വെന്ഷന് സെന്ററിന് അനുമതി നല്‍കാമെന്ന് ഉത്തരവ്