കാസര്‍കോട്: ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യനാലു മണിക്കൂര്‍ വരെയുള്ള കണക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടു രേഖപ്പെടുത്തിയത് ഉദുമ മണ്ഡലത്തില്‍
കാസര്‍കോട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് നടക്കുന്നത്. ഉദുമയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ. സുധാകരന് കണ്ണൂരില്‍ വോട്ട് ചെയ്തു മടങ്ങി. ജില്ലയിലെ ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥികളും രാവിലെ തന്നെ വോട്ടുചെയ്യാനെത്തി. കാസര്‍കോട് എം.എല്‍.എയും സ്ഥാനാര്‍ത്ഥിയുമായ എന്‍.എ നെല്ലിക്കുന്ന് കാസര്‍കോട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 111ാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്തു. മഞ്ചേശ്വരം എം.എല്‍.എയും മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി.ബി അബ്ദുല്‍റസാഖ് പാണാര്‍കുളം എ.എല്‍.പി സ്കൂളില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന് കോളിയടുക്കം ഗവ. യു.പി സ്കൂളിലെ 26ാം നമ്പര്‍ ബൂത്തില്‍ ആദ്യ വോട്ട് ചെയ്തു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് കൂട്ടക്കനി ജി.യു.പി സ്കൂളില്‍ രാവിലെ വോട്ട് ചെയ്തു. എം.പി. പി. കരുണാകരന് നീലേശ്വരം ബാലകൃഷ്ണന് മെമ്മോറിയല്‍ എ.യു.പി സ്കൂളിലെ 14ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന് പുത്തിലോട്ട് എ.യു.പി സ്കൂളില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. രാജഗോപാലന്‍ കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ വോട്ട് ചെയ്തു.
മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വോട്ടു ചെയ്തു.
ഉദുമ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത് ഉദുമ ഗവ. യു.പി. സ്കൂളില്‍ വോട്ട് ചെയ്തു.
കാസര്‍കോട് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എ.യു.പി സ്കൂളിലെ 136ാം ബൂത്തില്‍ വോട്ട് ചെയ്തു.. കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എ.എ. അമീന് ഇത്തവണ വോട്ട് ചെയ്യില്ല. കൊല്ലത്താണ് വോട്ട്. കാസര്‍കോട്ട് മത്സരിക്കുന്നതിനാല്‍ കൊല്ലത്തെത്തി വോട്ട് ചെയ്തു മടങ്ങാനുള്ള സമയം ഇല്ലാത്തത് തന്നെ കാരണം.