Monday , June 27 2022
Breaking News

വാട്ട്സ്ആപ്പ് വാക്കുതെറ്റിക്കുന്നു; സ്വകാര്യത പഴങ്കഥയാകും

സ്മാര്‍ട്ഫോണ്‍ മെസേജിങ് സംവിധാനമായ വാട്ട്സ്ആപ്പിനെ 2014 ല്‍ ഫെയ്സ്ബുക്ക് ഏറ്റെടുത്തത് 1930 കോടി ഡോളറിനായിരുന്നു. ഒന്നും കാണാതെ ഫേസ്ബുക്ക് ഇത്രയും പണം വാട്ട്സ്ആപ്പിന് വേണ്ടി മുടക്കില്ലെന്ന് അന്നേ പലരും ചൂണ്ടിക്കാട്ടിയിരുന്നു. വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് വാട്ട്സ്ആപ്പ് മെസജുകളിലൂടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ നീക്കമെന്ന് ചിലര്‍ ആരോപണമുന്നയിച്ചു. ആശങ്കകള്‍ ദൂരീകരിക്കാനായി വാട്ട്സ്ആപ്പ് സ്ഥാപകന്‍ ജാന്‍ കോം ബ്ലോഗില്‍ ഇങ്ങനെയെഴുതി-‘നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ ഡി.എന്‍.എയില്‍ അലിഞ്ഞുകിടക്കുന്ന കാര്യമാണ്. ഉപയോക്താക്കളെക്കുറിച്ച്

ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ മാത്രം മനസിലാക്കിയാണ് ഞങ്ങള്‍ വാട്ട്സ്ആപ്പ് കെട്ടിപ്പടുത്തിരിക്കുന്നത്’.

രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങേണ്ട അവസ്ഥയിലാണ് ജാന്‍ കോമും കൂട്ടരും. ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളുള്‍പ്പെടെയുള്ള വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്സ്ബുക്കിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്.

ഫെയ്സ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് ഈ നീക്കമെന്ന് വാട്ട്സ്ആപ്പ് അവകാശപ്പെടുന്നു. വാട്ട്സ്ആപ്പില്‍ നിങ്ങള്‍ പതിവായി മെസേജ് ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ ഫെയ്സ്ബുക്കിലെ ‘ഫ്രണ്ട് സജഷന്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവും.

ഫെയ്സ്ബുക്കില്‍ നിങ്ങള്‍ പിന്തുടരുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വാട്ട്സ്ആപ്പ് വഴി ഇനി ഫോണിലുമെത്തും. ‘സന്ദേശങ്ങള്‍’ എന്ന് വാട്ട്സ്ആപ്പ് പറയുന്നത് പരസ്യങ്ങളെക്കുറിച്ചാണ് എന്ന കാര്യം വ്യക്തം. യാതൊരു കാരണവശാലും നിങ്ങള്‍ക്ക് ബന്ധമില്ലാത്ത കമ്പനികള്‍ക്ക് ഫോണ്‍ നമ്പറുകള്‍ കൈമാറില്ലെന്നും ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഇത്തരം ‘സന്ദേശങ്ങള്‍’ വരുന്നത് തടയാനാകുമെന്നും വാട്ട്സ്ആപ്പ് ഉറപ്പു നല്‍കുന്നു. പുതിയ നിലപാടുകള്‍ക്ക് അനനുസൃതമായി ഫെയ്സ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും സ്വകാര്യതാ നയങ്ങളിലും ഭേദഗതികള്‍ വന്നുകഴിഞ്ഞു. നാലുവര്‍ഷത്തിനിടെ ആദ്യമായാണ് വാട്ട്സആപ്പ് തങ്ങളുട
സ്വകാര്യതാ നയങ്ങളില്‍ മാറ്റം വരുത്തിയത്. പുതിയ തീരുമാനത്തോടെ വാട്ട്സ്ആപ്പ് പരസ്യങ്ങള്‍ കൊണ്ട് നിറയുമെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്.

ഒന്നും രണ്ടുമല്ല നൂറുകോടി ആളുകളാണ് ലോകമെങ്ങുമായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇവരുടെയൊക്കെ നമ്പറും വ്യക്തിവിവരങ്ങളും ലഭിക്കുകയെന്നത് ഏതൊരു കമ്പനിയെ സംബന്ധിച്ചും വലിയ നേട്ടമാണ്. ഓരോ പ്രായക്കാര്‍ക്കും രാജ്യക്കാര്‍ക്കും പറ്റിയ തരത്തിലുള്ള പരസ്യങ്ങള്‍ വാട്ട്സ്ആപ്പ് വഴി അയയ്ക്കാന്‍ സാധിക്കും.

ബാങ്കുകളും കമ്പനികളുമൊക്കെ ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ്. അയയ്ക്കുന്നതിന് പകരം വാട്ട്സ്ആപ്പിലൂടെയാകും വിവരങ്ങള്‍ കൈമാറുക. ഫലത്തില്‍ നമ്മുടെ ഡാറ്റ ഇത്തരം കാര്യങ്ങള്‍ക്കായി ചെലവായിത്തീരും.

RANDOM NEWS

പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം : സ്വാതന്ത്ര്യ സമര സേനാനികളായ കെ വി നാരായണനെയും കെഎംകെ നമ്പ്യാരെയും ആദരിച്ചു

കാസര്‍കോട് : ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ വി നാരായണനും കെഎംകെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് …